ശ്രിയ ശരണെ അറിയാത്ത സിനിമ സ്നേഹികൾ വളരെ കുറവാണ്. രജനികാന്ത്, ചിരഞ്ജീവി, മഹേഷ് ബാബു, വിജയ്, വിക്രം, ധനുഷ് എന്നിങ്ങനെ മുൻനിര നായകന്മാർക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. മികച്ചൊരു നർത്തകി കൂടിയായ ശ്രിയ കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി സ്ഥിരം സംവദിക്കാറുണ്ട്. റഷ്യൻ ടെന്നീസ് താരവും ബിസിനസുകാരനുമായ ഭർത്താവ് ആന്ദ്രേയ് കോസ്ച്ചീവിനൊപ്പമാണ് താരം മിക്കവാറും പ്രേക്ഷകർക്ക് മുന്നിലെത്താറുള്ളത്.
തന്റെ വിദ്യാഭ്യാസകാലത്താണ് ശ്രിയക്ക് ആദ്യമായി ഒരു ചലച്ചിത്രത്തിൽ അവസരം കിട്ടിയത്. ആദ്യം ഒരു സംഗീത ആൽബത്തിൽ അഭിനയിച്ചതിനു ശേഷം, പിന്നീട് ഇഷ്ടം എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ധാരാളം ചിത്രങ്ങളിൽ ശ്രിയ അഭിനയിച്ചു. 2001 ൽ ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം, ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. ഇതിനോടൊപ്പം തന്നെ ധാരാളം പരസ്യ ചിത്രങ്ങളിലും ശ്രിയക്ക് അവസരം ലഭിച്ചു. 2003 ൽ തന്നെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചു. എ. ആർ. റഹ്മാൻ സംഗീതസംവിധാനം ചെയ്ത എനക്ക് 20 ഉനക്ക് 18 എന്ന ഈ ചിത്രം അധികം ശ്രദ്ധേയമായിരുന്നില്ല. പക്ഷേ, തമിഴിൽ പിന്നീടും ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. രജനികാന്തിന്റെ വിജയചിത്രമായ ശിവാജി: ദ ബോസ്സ് എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു.
പിന്നീട് ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലായി നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു. പൃഥ്വിരാജിന്റെ നായികയായി മമ്മൂട്ടി ചിത്രം പോക്കിരിരാജയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം. പിന്നീട് മോഹൻലാൽ നായകനായ കാസനോവയിലും നായികയായി അഭിനയിച്ചു. രാജമൗലി ചിത്രം ആർ ആർ ആറിലാണ് പ്രേക്ഷകർ താരത്തിനെ അവസാനം ബിഗ് സ്ക്രീനിൽ കണ്ടത്. ദൃശ്യം 2 (ഹിന്ദി), കബ്സ, തട്ക്ക, നരകാസുരൻ, സണ്ടക്കാരി എന്നിവയാണ് ശ്രിയ ശരണിന്റെ പുതിയ ചിത്രങ്ങൾ.
ഇപ്പോഴിതാ കുഞ്ഞിനും ഭർത്താവിനുമൊപ്പം ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്ന ഫോട്ടോസ് സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ബിക്കിനിയിൽ ഉള്ള ചിത്രങ്ങൾ ശ്രിയ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്ക് വെച്ചിരിക്കുന്നത്. സദാചാരക്കാർ അതിന് കീഴിൽ കമന്റുകളുമായി എത്തിയിട്ടുമുണ്ട്.