ശ്രിയ ശരണും റഷ്യൻ ടെന്നീസ് താരവും ബിസിനസുകാരനുമായ ആൻഡ്രെയ് കോസ്ച്ചീവും തമ്മിൽ വിവാഹിതരായി. ശ്രീയയുടെ അന്ധേരിയിലുള്ള വീട്ടിൽ വെച്ചായിരുന്നു തീർത്തും സ്വകാര്യമായ ചടങ്ങ് നടന്നത്. ശ്രീയയുടെ അടുത്ത കുടുംബാംഗങ്ങളും നടൻ മനോജ് ബാജ്പേയിയും ഭാര്യ ശബാനയുമാണ് ചടങ്ങുകളിൽ പങ്കെടുത്തത്. ഹിന്ദു ആചാരപ്രകാരം തികച്ചും ലളിതമായിരുന്നു ചടങ്ങുകൾ.ദേശീയ മാധ്യമങ്ങളടക്കം ഈ വിവരം പ്രസിദ്ധീകരിച്ചെങ്കിലും താരത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പ്രഖ്യപനം ഉണ്ടായിട്ടില്ല.വാർത്തയുടെ യാഥാസ്ഥിതികത അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.ഇതുവരെ ഒരു ചിത്രം പോലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.
ശ്രീയയുടെ പേരിൽ ഒരുപാട് ഗോസിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും ഇതുവരെ ഇരുവരും ഒരുമിച്ചുനിൽക്കുന്ന ഒരു ഫോട്ടോപോലും താരം പങ്കുവെച്ചിരുന്നില്ല. സ്വകാര്യജീവിതം പൊതുസമൂഹത്തിന് മുൻപിൽ തുറന്നുവെയ്ക്കാൻ ആഗ്രഹിക്കാത്തതുകൊണ്ടാകും താരം അതു പങ്കുവയ്ക്കാത്തത് എന്നാണ് വിമർശകരുടെ വിലയിരുത്തൽ. എന്നിരുന്നാൽ തന്നെയും വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെയെങ്കിലും വിവാഹചിത്രങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
1982 ൽ ഹരിദ്വാറിലായിരുന്നു ശ്രീയയുടെ ജനനം. മോഡലിങ്ങിൽ തിളങ്ങിനിന്ന ശ്രീയ 2001 ൽ ആയിരുന്നു തെന്നിന്ത്യൻ സിനിമയിലേക്കുള്ള അരങ്ങേറ്റം നടത്തിയത്. ഇഷ്ടം എന്ന തെലുങ്ക് സിനിമ ആയിരുന്നു ശ്രീയയുടെ ആദ്യ സിനിമ.പിന്നീട് ഹിന്ദി, കന്നഡ,മലയാളം എന്നീ ഭാഷകളിലായി നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു. പൃഥ്വിരാജിന്റെ നായികയായി മമ്മൂട്ടി ചിത്രം പോക്കിരിരാജയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം.പിന്നീട് മോഹൻലാൽ നായകനായ കാസനോവയിലും നായികയായി അഭിനയിച്ചു. കാർത്തിക് നരൈൻ നായകനാകുന്ന നരകാസുരൻ എന്ന ചിത്രമാണ് ശ്രീയയുടേതായി വരുവാനിരിക്കുന്ന പുതിയ സിനിമ.