ദിലീപിനെകേന്ദ്രകഥാപാത്രമാക്കി വ്യാസന് കെ.പി. സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശുഭരാത്രി. ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ ഇന്ന് വൈകീട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിടും. ദിലീപും അനു സിത്താരയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് ടീസർ എത്തുക.
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ആണ് വ്യാസൻ ചിത്രം ഒരുക്കിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം നാദിർഷ അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിദ്ദിഖും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.