ഖാലിദ് റഹ്മാൻ സംവിദാനം ചെയ്തു മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉണ്ട. ചിത്രത്തിൽ ഇൻസ്പെക്ടർ മണിയെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഓരോ ദിവസവും ചിത്രത്തെ പറ്റിയുള്ള പുതുപുത്തൻ വാർത്തകളാണ് ഇറങ്ങുന്നത്. ചിത്രത്തിലെ പോസ്റ്ററുകളും മറ്റും ഇതിനോടകം പ്രേഷകശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു.
ഇപ്പോഴിതാ 22 വര്‍ഷങ്ങൾക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ഒരുമിച്ചു പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സ്റ്റണ്ട് മാസ്റ്റര്‍ ശ്യാം കൗശല്‍. 22 വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയുടെ എനർജി എത്രത്തോളം ഉണ്ടായിരുന്നോ അതെ എനർജി തന്നെ അൽപ്പം പോലും കുറവില്ലാതെ ഇന്നും താരത്തിന് ഉണ്ടെന്നാണ് ശ്യാം കൗശൽ പറഞ്ഞത്. മാത്രമല്ല ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി താരം ഡ്യുപ്പിനെ ഉപയോഗിച്ചില്ല എന്നും സ്വയം ആ രംഗങ്ങൾ എല്ലാം അതി മനോഹരമായി ചെയ്യുകയായിരുന്നുവെന്നുമാണ് ശ്യാം പറഞ്ഞത്. ബജ്റംഗി ഭായ്ജാന്,കൃഷ് 3 എന്നീ ചിത്രങ്ങള്‍ക്ക് ആക്ഷന്‍രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ശ്യാം കൗശൽ ആണ്.