സോഷ്യൽ മീഡിയ കീഴടക്കിയ ജാതിക്ക തോട്ടം ഗാനത്തിന് ശേഷം വിനീത് ശ്രീനിവാസൻ നായകനാകുന്ന തണ്ണീർ മത്തൻ ദിനങ്ങളിലെ ‘ശ്യാമ വർണ രൂപിണി’ എന്ന മനോഹരഗാനം പുറത്തിറങ്ങി. പ്രദീപ് പള്ളുരുത്തി ആലപിച്ചിരിക്കുന്ന ഗാനം ഒരു പരമ്പരാഗത ഗാനമാണ്. സുഹൈൽ എം കോയയാണ് വരികൾ തയ്യാറാക്കിയിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീത സംവിധാനം നിർവഹിക്കുന്നു. കുമ്പളങ്ങി നൈറ്റ്സിലെ ബാലതാരം മാത്യു തോമസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകനും ഡിനോയി പൗലോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ജോമോൻ ടി ജോൺ,വിനോദ് ഇല്ലമ്പള്ളി എന്നിവർ ചേർന്ന് ആണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.