കഴിഞ്ഞ ദിവസമാണ് ബോളവുഡ് ചിത്രം ‘ഗെഹ്റിയാൻ’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ആയത്. ദീപിക പദുക്കോൺ, സിദ്ധാന്ത് ചതുർവേദി എന്നിവർ നായകരായി എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറുകയാണ്. അനന്യ പാണ്ഡെ, ധരിയാ കർവാ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് താരങ്ങൾ ഇപ്പോൾ. ഇതുമായി ബന്ധപ്പെട്ട് ഹാസ്യതാരം കപിൽ ശർമയുടെ ചാറ്റ് ഷോയിലും താരങ്ങൾ പങ്കെടുത്തിരുന്നു. എപ്പിസോഡ് ആളുകളെ വളരെ രസിപ്പിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ കപിൽ തന്റെ യുട്യൂബ് ചാനലിലൂടെ സെൻസർ ചെയ്യാത്ത ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കപിൽ ശർമ. ദീപിക പദുക്കോണുമായി ഗെഹ്റിയാൻ എന്ന സിനിമയിൽ ദീപിക പദുക്കോണും സിദ്ധന്ത് ചതുർവേദിയും തമ്മിലുള്ള ഒരു ചുംബനരംഗം ഉണ്ട്. സിനിമയിലെ ട്രയിലർ ഇറങ്ങിയപ്പോൾ തന്നെ തന്റെ ഗ്രാമത്തിൽ നിന്ന് ഒരു അങ്കിൾ വിളിച്ചിരുന്നെന്നും ചുണ്ടുകൾ ശരിക്കും സ്പർശിച്ചോയെന്നും അതോ തങ്ങൾക്കിടയിൽ ഒരു ഗ്ലാസ് പാളി ഉണ്ടായിരുന്നോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയമെന്നും സിദ്ധാന്ത് ചതുർവേദി പറഞ്ഞു. ഇതിന് എന്ത് മറുപടി പറയണമെന്ന് തന്റെ പിതാവിന് പോലും അറിയില്ലായിരുന്നെന്നും സിദ്ധാന്ത് പറഞ്ഞു.
മനുഷ്യബന്ധത്തിലെ പ്രണയം, സൗഹൃദം, വഞ്ചന എന്നിവയിലെ സങ്കീർണതയാണ് ഗെഹ്റിയാൻ ചർച്ച ചെയ്യുന്നത്. ശകുൻ ബാത്രയാണ് ചിത്രത്തിന്റെ സംവിധാനം. കഴിഞ്ഞദിവസമാണ് ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്തത്. അതേസമയം, സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് വളരെ രസകരമായിട്ടായിരുന്നു ദീപികയുടെ മറുപടി. ഇത്തരം രംഗങ്ങളിൽ അഭിനയിക്കുന്നത് ഭർത്താവും നടനുമായ രൺവീറിന് ഇഷ്ടപ്പെടുമോ എന്നായിരുന്നു ചോദ്യം. എന്നാൽ, തന്റെ സിനിമകളെക്കുറിച്ച് അഭിമാനിക്കുന്നയാളാണ് രൺവീർ എന്നായിരുന്നു ദീപികയുടെ മറുപടി.