siddique lal combo join again for Parisons Liberty Sunflower Oil Ad
മലയാളികളെ നിർത്താതെ പൊട്ടിച്ചിരിപ്പിച്ച നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് സിദ്ധിഖ് – ലാലിന്റേത്. രാംജി റാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ്‌ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഇരുവരും അവസാനമായി ഒന്നിച്ചത് ദിലീപ് ചിത്രം കിംഗ് ലയറിന് വേണ്ടിയാണ്. ആ ചിത്രത്തിന്റെ തിരക്കഥ ഇരുവരും ഒന്നിച്ചാണ് എഴുതിയത്.
സംവിധാനം ലാലും നിർവഹിച്ചു. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബ്രദറാണ് സിദ്ധിഖിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. സുനാമിയാണ് ലാലിൻറെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം.
ഇപ്പോഴിതാ വീണ്ടും ഇരുവരും ഒന്നിച്ചിരിക്കുകയാണ്. പക്ഷേ സിനിമക്ക് വേണ്ടിയല്ല ഇരുവരും വീണ്ടും ഒന്നിച്ചതെന്ന് മാത്രം. പാരിസൺസ് ലിബർട്ടി സൺഫ്ളവർ ഓയിലിന്റെ പരസ്യത്തിന് വേണ്ടിയാണ് ആ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചിരിക്കുന്നത്. സിദ്ധിഖ് സംവിധാനം നിർവഹിച്ചിരിക്കുന്ന പരസ്യത്തിലാണ് ലാൽ അഭിനയിച്ചിരിക്കുന്നത്. ലാലിനെ കൂടാതെ ഹരീഷ് കണാരൻ, രാജേഷ് മാധവൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അറബിയായി എത്തിയിരിക്കുന്നത് ജയസൂര്യയുടെ വെള്ളം, സണ്ണി വെയ്‌ന്റെ അപ്പൻ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ രഞ്ജിത് മണബ്രക്കാട്ടാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…