സിജു വില്‍സണെ നായകനാക്കി വിനയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്തൊന്‍പതാം നൂറ്റാണ്ട്’. നവോത്ഥാന നായകനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപണിക്കരായാണ് സിജു വില്‍സണ്‍ ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ആറാട്ടുപുഴ വേലായുധപ്പണിക്കരായി മികച്ച പ്രകടനമാണ് സിജു വില്‍സണ്‍ കാഴ്ചവയ്ക്കുന്നത്. സുദേവ് നായരും ടീസറിലുണ്ട്. ഇവരെ കൂടാതെ അനൂപ് മേനോന്, ചെമ്പന്‍ വിനോദ്സ സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ടിനി ടോം, ഇന്ദ്രന്‍സ്, ്ലന്സിയര്, രാഘവന്, ജാഫര്‍ ഇടുക്കി, ചാലി പാല, ദീപ്തി സതി, പൂനം ബജ് വ, രേണു സൗന്ദര്, വര്‍ഷ വിശ്വനാഥ്, നിയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിലുണ്ട്.
ഷാജികുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതം പകരുന്നത്. സന്തോഷ് നാരായണനാണ് പശ്ചാത്തല സംഗീതം.