വിജയകരമായി പ്രദർശനം തുടരുന്ന കുമ്പളങ്ങി നൈറ്റ്സിലെ സുഷിൻ ശ്യാം ഈണമിട്ട ‘സൈലന്റ് ക്യാറ്റ്’ എന്ന മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. നേസർ അഹമ്മദിന്റെ വരികൾക്ക് ആലാപന മാധുര്യം നൽകിയിരിക്കുന്നത് കെ സിയയാണ്. സിനിമയുടെ താളത്തിനൊപ്പം ചുവടുവെച്ചു പോകുന്ന ഗാനം ചിത്രത്തിന്റെ മർമ്മപ്രധാനമായ ഒരു ഭാഗത്താണ് പ്രേക്ഷകന്റെ ആസ്വാദനത്തെ കൂടുതൽ ആഴമുള്ളതാക്കി എത്തുന്നത്.