തീയറ്ററുകളിലും ബോക്സോഫീസിലും ഒന്നാമത് തന്നെ നിലകൊള്ളുന്ന വിജയ് – ആറ്റ്ലീ ചിത്രം ബിഗിൽ ഇപ്പോൾ യൂട്യുബിലും താരം തന്നെയാണ്. 2.2 മില്യൺ ലൈക്സ് നേടി റെക്കോർഡ് സ്ഥാനത്ത് നിൽക്കുന്ന ട്രെയ്ലറിനും 1.3 മില്യൺ ലൈക്സ് നേടിയ വെറിത്തനം ലിറിക്കൽ വീഡിയോക്കും ശേഷം ചിത്രത്തിലെ സിംഗപ്പെണ്ണേ ഗാനവും 1 മില്യൺ ലൈക്സ് നേടിയിരിക്കുകയാണ്. ഇതുവരെ 24 മില്യൺ വ്യൂസാണ് ഗാനത്തിനുള്ളത്.
വിവേകിന്റെ വരികൾക്ക് എ ആർ റഹ്മാൻ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് എ ആർ റഹ്മാനും സാഷ തിരുപ്പതിയും ചേർന്നാണ്. സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ റിലീസിന് മുന്നേ തരംഗമായി തീർന്നിരുന്ന ഗാനം റീലീസോട് കൂടി വേറെ ലെവലിൽ എത്തിയിരിക്കുകയാണ്. ബിഗിലിന്റെ കാതലായി നിലകൊള്ളുന്നത് തന്നെ ഈ ഗാനമാണ്. എന്തെന്നില്ലാത്ത ഒരു വൈകാരിക അടുപ്പം ആ ഗാനത്തിനോട് പ്രേക്ഷകർക്ക് തോന്നുന്നുണ്ട്. ഓസ്കാർ നേടിയ ജയ് ഹോ എന്ന ഗാനത്തിന് ശേഷം പ്രേക്ഷകരെ ഇത്ര ഇമോഷണലായി സ്പർശിച്ച മറ്റൊരു ഏ ആർ റഹ്മാൻ ഗാനമില്ലെന്ന് തന്നെ പറയാം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…