നീണ്ട 14 വർഷത്തെ ലിവിംഗ് ടുഗദർ റിലേഷൻഷിപ്പിന് ശേഷമാണ് അഭയ ഹിരൺമയിയും ഗോപി സുന്ദറും കഴിഞ്ഞയിടെ വേർപിരിഞ്ഞത്. ഗായിക അമൃതയ്ക്കൊപ്പം പുതിയ ജീവിതം ആരംഭിച്ചിരിക്കുകയാണ് ഗോപി സുന്ദർ. എന്നാൽ തന്റെ കരിയറിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകുകയാണ് അഭയ ഇപ്പോൾ ചെയ്യുന്നത്. തന്റെ ജീവിതത്തെക്കുറിച്ചും ഗോപിക്ക് ഒപ്പമുണ്ടായിരുന്ന കാലത്തെക്കുറിച്ചും മനസു തുറക്കുകയാണ് അഭയ ഹിരൺമയി. അമൃത ടിവിയിൽ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം പരിപാടിയിലാണ് വളരെ പക്വമായ രീതിയിൽ അഭയ കഴിഞ്ഞുപോയ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്.
എഞ്ചിനിയറിംഗ് പഠിച്ചു കൊണ്ടിരുന്ന കാലത്ത് നാലാമത്തെ വർഷമായപ്പോൾ മുതൽ ഗോപിയുമായി റിലേഷൻഷിപ്പിലായി. ആ സമയത്ത് ഐ എഫ് എഫ് കെയുടെ അവതാരക ആയിരുന്നു.ആ സമയത്ത് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനു വേണ്ടിയിട്ട് താരത്തിനൊപ്പം എന്ന പ്രോഗ്രാം അവതരിപ്പിച്ചത്. അങ്ങനെയാണ് ഗോപിയെ പരിചയപ്പെട്ടത്. അവിടുന്നാണ് ഗോപിയെ പരിചയപ്പെടുന്നത്. അതിനു ശേഷം റിലേഷൻഷിപ്പിലായി.
ആ കാലം വരെ ബാക്കിയുള്ളവർ പാടുന്നത് കാണുന്നതും അത് രസിക്കുന്നതും ആയിരുന്നു എന്റെ ഒരു എന്റർടയിൻമെന്റ്. അതായിരുന്നു ഇഷ്ടവും. പാടുന്നതിനെക്കുറിച്ച് ഒരു കാലത്തും ആലോചിച്ചിട്ടില്ല. തന്റേത് വ്യത്യസ്തമായ വോയിസ് ആണെന്നും പാടാൻ ശ്രമിക്കൂ എന്ന് പറഞ്ഞതും ഗോപി സുന്ദർ തന്നെയാണെന്നും അഭയ പറഞ്ഞു. അങ്ങനെയാണ് താൻ പാടാൻ വേണ്ടി വരുന്നതെന്നും അവർ വ്യക്തമാക്കി. റിലേഷൻഷിപ്പായി ഒരു ആറു വർഷം കഴിഞ്ഞിട്ടാണ് പാടിയതെന്നും അഭയ വ്യക്തമാക്കി. അതുവരെ ഫാമിലി ലൈഫ് തന്നെയായിരുന്നെന്നും അത് ലീഡ് ചെയ്യുകയായിരുന്നെന്നും അഭയ പറഞ്ഞു. വ്യത്യസ്തമായ വോയിസ് വേണമെന്ന് പറഞ്ഞ്, ആദ്യം താൻ പാടിയത് തെലുങ്ക് പാട്ടാണെന്നും അഭയ പറഞ്ഞു. റെക്കോർഡ് ചെയ്തത് തെലുങ്ക് പാട്ടാണെന്നും റിലീസ് ചെയ്തത് നാക്കു പാന്റ നാക്കു ടാക്ക ആണെന്നും അഭയ പറഞ്ഞു. തൃപ്പുണ്ണിത്തുറ വീട്ടിൽ മുകളിൽ ഇരുന്ന് വർക്ക് ചെയ്യുന്ന സമയത്ത് ഗോപി എല്ലാ പാട്ടുകളും തന്നെ കേൾപ്പിക്കുമായിരുന്നെന്നും ഇടയ്ക്ക് ഇതൊന്ന് പാടിനോക്കെന്ന് പറയുമെന്നും അങ്ങനെയാണ് മിക്ക പാട്ടുകളും ഉണ്ടായിട്ടുള്ളതെന്നും അഭയ പറഞ്ഞു. ഏകദേശം 14 വർഷത്തോളം ഗോപിക്ക് ഒപ്പം ഉണ്ടായിരുന്നെന്നും വിവാഹം ഏപ്പോഴെങ്കിലും ആവശ്യമുണ്ടെങ്കിൽ ചെയ്യാം എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നെന്നും അഭയ പറഞ്ഞു.
ജീവിതത്തിൽ ഉണ്ടായ വേർപിരിയലിനെക്കുറിച്ചും വളരെ പക്വമായാണ് അഭയ സംസാരിച്ചത്. ജീവിതത്തിൽ എല്ലാവരും വളർന്നു കൊണ്ടിരിക്കുകയാണല്ലോയെന്നും മാറ്റങ്ങൾ എല്ലാവർക്കും ഉണ്ടാകുമല്ലോയെന്നും അത്തരം മാറ്റങ്ങൾ വന്നപ്പോൾ അംഗീകരിക്കാൻ കഴിയാതെ വന്നതു കൊണ്ടായിരിക്കണം വേർപിരിയേണ്ടി വന്നതെന്നും അഭയ പറഞ്ഞു. ഗോപിക്ക് ഒപ്പം ഉണ്ടായിരുന്നപ്പോഴും താൻ സന്തോഷവതിയായിരുന്നെന്നും ഇപ്പോഴും താൻ സന്തോഷവതിയാണെന്നും അഭയ വ്യക്തമാക്കി. താൻ സന്തോഷത്തോടെ ആയിരുന്നു ഗോപിക്ക് ഒപ്പം ജീവിച്ചതെന്നും ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ വിഷമമില്ലെന്നും അഭയ പറഞ്ഞു. ഇനി മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. മോഡലിംഗ് ചെയ്യുന്നുണ്ട്, മ്യൂസിക്കൽ കരിയർ ബിൽഡ് ചെയ്യുന്നുണ്ട്, എന്നെ ചുറ്റി നിൽക്കുന്ന സുഹൃത്തുക്കളും വീട്ടുകാരുമുണ്ട്. ഗോപിയെ മിസ് ചെയ്യുന്നുണ്ടെന്നും ആ ഒരു വികാരം ഇല്ലെന്ന് പറഞ്ഞ് മുന്നോട്ട് പോകാൻ കഴിയില്ലെന്നും പക്ഷേ അതിലും ഉപരി തനിക്ക് പ്രധാനപ്പെട്ടത് തന്റെ കരിയർ ആണെന്നും അഭയ പറഞ്ഞു. ഗോപിക്ക് ഒപ്പമുണ്ടായിരുന്ന കാലത്ത് ഒരിക്കലും തന്റെ ഫോക്കസ് കരിയർ ആയിരുന്നില്ലെന്നും കുടുംബവും ഗോപിയും ആയിരുന്നെന്നും അഭയ പറഞ്ഞു. ആ സമയത്ത് ഗോപി ഭയങ്കര ബിസി ആയിരുന്നു. രാവിലെ ഒരു ഇരുപതു ചായ, ഉച്ചയ്ക്ക് പത്തു പേർക്കുള്ള ഭക്ഷണം ഇതിനെല്ലാം മേൽനോട്ടം വഹിക്കൽ, വരുന്ന അതിഥികളെ സ്വീകരിക്കൽ തുടങ്ങി ഒരു ഹൗസ് വൈഫ് ആയിട്ടായിരുന്നു ആ കാലത്തെ ജീവിതമെന്നും അഭയ തുറന്നുപറഞ്ഞു.