പതിനാല് വര്‍ഷം നീണ്ടുനിന്ന പ്രണയം ഗോപി സുന്ദറും അഭയ ഹിരണ്മയിയും വേര്‍പെടുത്തിയത് വാര്‍ത്തയായിരുന്നു. ലിവിംഗ് റിലേഷനിലായിരുന്ന ഇരുവരും അടുത്തിടെയാണ് ബന്ധം വേര്‍പെടുത്തിയത്. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അഭയ ഹിരണ്മയി ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഇപ്പോള്‍ ഇരുമായി ബന്ധപ്പെട്ട അഭയയുടെ പ്രതികരണമാണ് ശ്രദ്ധേയമായിരിക്കുന്നത്.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ എന്ന ചിത്രത്തില്‍ അഭയ ഹിരണ്മയി ഒരു ഗാനം ആലപിക്കുന്നുണ്ട്. റെക്കോര്‍ഡിംഗിന് തൊട്ടുമുന്‍പായി ഒമര്‍ ലുലുവും അഭയ ഹിരണ്മയിയും സംഗീത സംവിധായകനും അടക്കം മാധ്യമങ്ങളെ കണ്ടു. ഇതിനിടെയാണ് ചോദ്യം ഉയര്‍ന്നത്. ഗോപി സുന്ദറുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെക്കുറിച്ചായിരുന്നു ചോദ്യം. നോ കമന്റ്സ് എന്നായിരുന്നു അഭയയുടെ മറുപടി. തുടര്‍ന്ന് ‘മൂഡ് കളയല്ല, പാടാന്‍ വന്നതാണ് എന്ന് ഒമര്‍ ലുലുവും പറഞ്ഞു. മൂഡിന്റെ പ്രശ്നമല്ലെന്നും കമന്റ് ചെയ്യാന്‍ താത്പര്യമില്ലെന്നും അഭയ പറഞ്ഞു. പാടാന്‍ വന്നതാണെന്നും പാടട്ടെയെന്നും അവര്‍ വ്യക്തമാക്കി.
അമൃത സുരേഷുമായുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇതോടെയാണ് അഭയയും ഗോപിയും തമ്മിലുള്ള ബന്ധം വേര്‍പെടുത്തിയെന്ന വാര്‍ത്തകള്‍ പരന്നത്. ഇതിന്റെ പേരില്‍ അഭയ സോഷ്യല്‍ മീഡിയയില്‍ ഏറെ പഴികേട്ടിരുന്നു.