മലയാളി പ്രേക്ഷകരുടെ ഇഷ്ട ഗായികയാണ് അഭയ ഹിരണ്മയി. നിരവധി ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അഭയ ഇടയ്ക്ക് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അതിനെല്ലാം കുറിക്ക് കൊള്ളുന്ന മറുപടിയും നല്‍കും. അഭയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സാരി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം.
ഗോള്‍ഡന്‍ നിറത്തിലുള്ള സില്‍ക്ക് സാരിയും പച്ചയും ഗോള്‍ഡനും ഇടകലര്‍ന്ന നിറത്തിലുള്ള ബ്ലൗസുമാണ് താരം അണിഞ്ഞിരിക്കുന്നത്. സിംപിള്‍ മേക്കപ്പും ഹെയര്‍ സ്റ്റൈലും അഭയയുടെ ലുക്ക് പൂര്‍ണമാക്കുന്നു. താന്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വസ്ത്രധാരണ രീതിയാണ് ഇതെന്നും ഇത് മികച്ചതായി തോന്നുന്നുവെന്നും അഭയ കുറിച്ചു.
അഭയയുടെ സാരി ചിത്രങ്ങള്‍ ഇതിനകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് കമന്റുമായി എത്തിയത്.