സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് ഒരു പ്രണയമാണ്. സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃത സുരേഷും തങ്ങളുടെ പ്രണയം കഴിഞ്ഞദിവസമാണ് സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ ആശംസകളുമായി നിരവധി താരങ്ങളും ആരാധകരും എത്തിയിരുന്നു. ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ ഗോപി സുന്ദറാണ് അമൃതയെയും ടാഗ് ചെയ്ത് ചിത്രം പങ്കുവെച്ചത്.
ഇരുവരും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞതോടെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു ഫണ്ണി വീഡിയോ ആണ്. മകൾ പാപ്പുവിനൊപ്പം അമൃത സുരേഷ് ഇൻസ്റ്റഗ്രാമിൽ ചെയ്ത ഒരു പ്രവചന വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 2022ൽ പുതിയതായി എന്ത് സംഭവിക്കും എന്നാണ് വീഡിയോ. അതിന് ഇൻസ്റ്റഗ്രാം നൽകുന്ന ഉത്തരം ‘പുതിയ കാമുകൻ ഉണ്ടാകും’ എന്നാണ്. ഏതായാലും ഇപ്പോൾ ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി ആരാധകർ എത്തിയിരിക്കുകയാണ്. ‘പ്രവചനം ശരിയായല്ലോ’, ‘കൃത്യം’, ‘എല്ലാം റെഡി ആയില്ലേ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, ഈ വീഡിയോയിൽ പാപ്പു പറയുന്ന ഡയലോഗും ക്യൂട്ടാണ്. ‘ബോയ്ഫ്രണ്ട് ഞാനല്ലെങ്കിൽ ഞാൻ നിങ്ങളെ കൊല്ലും’ എന്നാണ് പാപ്പു പറയുന്നത്. അപ്പോൾ ‘നീയാണോ എന്റെ പുതിയ ബോയ്ഫ്രണ്ട്’ എന്ന് അമൃത ചോദിക്കുന്നു. ആ സമയത്ത് സന്തോഷത്തോടെ ‘യേസ്, യേസ്’ എന്നു പറയുന്ന പാപ്പുവിനെ കാണാം. ‘മമ്മിയുടെ പുതിയ ബോയ് ഫ്രണ്ടിനായി പാപ്പു തയ്യാറാണ്’ എന്ന കുറിപ്പോടെയാണ് അമൃത സുരേഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, സംഗീത സംവിധായകൻ ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക അമൃത സുരേഷ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് അമൃത സുരേഷ് ആശംസകൾ നേർന്നത്. ‘ഒരായിരം പിറന്നാൾ ആശംസകൾ.’ എന്ന് കുറിച്ചാണ് അമൃതയുടെ ആശംസ. ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ഇരുവരും കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗോപി സുന്ദറിന് പ്രണയത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകളുമായി അമൃത സുരേഷ് എത്തിയിരിക്കുന്നത്.
View this post on Instagram