മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന അമൃത പിന്നീട് നിരവധി സിനിമകളില്‍ പാടി. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം. മകള്‍ക്കും സഹോദരി അഭിരാമിക്കുമൊപ്പമുള്ള വിഡിയോകളും ചിത്രങ്ങളും അമൃത പോസ്റ്റു ചെയ്യാറുണ്ട്. ഇടയ്ക്ക് സൈബര്‍ ആക്രമണത്തിന് ഇരയാകുകയും അതിനെല്ലാം കൃത്യമായ മറുപടിയും താരം നല്‍കാറുണ്ട്.
View this post on Instagram
View this post on Instagram
View this post on Instagram
നിലവില്‍ മൂന്നാറിലാണ് അമൃത സുരേഷുള്ളത്. മകള്‍ അവന്തികയ്ക്കൊപ്പം മൂന്നാറിലെ റിസോര്‍ട്ടില്‍ അവധിയാഘോഷത്തിലാണ് താരം. മൂന്നാറിലേയ്ക്കുള്ള യാത്ര തുടങ്ങിയപ്പോള്‍ മുതലുള്ള വിശേഷങ്ങള്‍ അമൃത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ റിസോര്‍ട്ടില്‍ നിന്നുള്ള അമൃതയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുന്നത്.
റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ നിന്നുള്ളതാണ് അമൃതയുടെ വിഡിയോ. വെള്ളത്തില്‍ മുങ്ങി നിവരുന്നതിന്റെ വിഡിയോ താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ഗ്ലാമര്‍ വേഷത്തിലുള്ള തന്റെ പൂള് ചിത്രങ്ങളും അമൃത പങ്കുവച്ചിട്ടുണ്ട്.