ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത ശ്രദ്ധിക്കപ്പെട്ടത്. ഇതിനോടകം നിരവധി സിനിമകളില്‍ പിന്നണി ഗായികയായി അമൃത തിളങ്ങി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ വര്‍ക്ക്ഔട്ടിന് ശേഷമുള്ള ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം.
ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. ‘കലോറി കുറച്ച് ഇന്ന് ഉറക്കെ ചിരിക്കാം’ എന്ന് പറഞ്ഞുകൊണ്ടാണ് അമൃത ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയത്. അമൃതയുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
അടുത്തിടെയാണ് സംഗീത സംവിധായകന് ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് അത വെളിപ്പെടുത്തിയത്. ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു പ്രണയം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇരുവരും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിട്ടു. എല്ലാത്തിനെയും പോസിറ്റീവ് രീതിയിലാണ് അമൃത എടുത്തത്. പൂര്‍ണ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്.