ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും അച്ഛൻ അന്തരിച്ചു. ഓടക്കുഴൽ വാദകൻ കൂടിയായ അദ്ദേഹം ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. 60 വയസ് ആയിരുന്നു. കഴിഞ്ഞദിവസം സ്ട്രോക്ക് വന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അമൃത തന്നെയാണ് പിതാവിന്റെ മരണവിവരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.
‘ഞങ്ങടെ പൊചന്നച്ഛൻ ഇനി ഭഗവാന്റെ കൂടെ’ എന്ന് കുറിച്ച് എല്ലാവരും ഒരുമിച്ചുള്ള ഒരു കുടുംബചിത്രം പങ്കുവെച്ചാണ് അച്ഛന്റെ മരണവിവരം അമൃത അറിയിച്ചത്. ലൈല സുരേഷ് ആണ് സുരേഷിന്റെ ഭാര്യ. അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവർ മക്കളാണ്. പിതാവിനെ നഷ്ടപ്പെട്ട അമൃതയ്ക്കും കുടുംബത്തിനും താങ്ങായി ഗോപി സുന്ദർ മുഴുവൻ സമയവും ചക്കരപ്പറമ്പിലുള്ള വീട്ടിൽ ഉണ്ടായിരുന്നു.
രണ്ടു മതത്തിൽപ്പെട്ടവർ വിവാഹിതരായി ആ ദാമ്പത്യം സന്തോഷകരമായ 35 വർഷങ്ങൾ പൂർത്തിയാക്കുമ്പോഴാണ് ലൈലയോട് വിട പറഞ്ഞ് സുരേഷ് യാത്രയാകുന്നത്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ അമൃത എത്തിയപ്പോൾ മുതൽ കണ്ടു തുടങ്ങിയതാണ് അമൃതയുടെ മാതാപിതാക്കളെയും. ഓടക്കുഴൽ വിദ്വാനായ അദ്ദേഹം മക്കൾക്കൊപ്പം അവരുടെ സംഗീത വഴിയിൽ എന്നും ഒരു നിഴൽ പോലെ കൂടെയുണ്ടായിരുന്നു.
View this post on Instagram