അതിമനോഹരമായ “താമര കുരുവിക്ക് തട്ടമിട് ” എന്ന ഗാനം ആലപിച്ച് മലയാള സിനിമയിലേയ്ക്ക് കടന്നു വന്ന ഗായികയാണ് മഞ്ജരി. തുടക്കത്തിൽതന്നെ ഇളയരാജയുടെയും വിദ്യാസാഗറിന്റെയും സംഗീതത്തിൽ പാടുക എന്നത് ഒരു ഗായികയെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്. ആ ഭാഗ്യം ലഭിച്ച ഗായികയാണ് മഞ്ജരി.
മഞ്ജരി പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ഐശ്വര്യ പൂർണമായ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷനും ശ്രദ്ധേയമാണ്. “രാവിലെ തന്നെയുള്ള പ്രാർത്ഥനകളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ദൈവാനുഗ്രഹങ്ങളാണ് എല്ലാവരേയും മുന്നേറുവാൻ സഹായിക്കുന്നതും. ആത്മാവുള്ളതും സന്തോഷം നിറഞ്ഞതുമായ ഇന്ന് പോലെയായിരുന്നു എല്ലാ ദിവസവും എന്നാഗ്രഹിച്ചു പോകുന്നു.” എന്നാണ് മഞ്ജരി കുറിച്ചത്.