അതിമനോഹരമായ “താമര കുരുവിക്ക് തട്ടമിട് ” എന്ന ഗാനം ആലപിച്ച് മലയാള സിനിമയിലേയ്ക്ക് കടന്നു വന്ന ഗായികയാണ് മഞ്ജരി. തുടക്കത്തിൽതന്നെ ഇളയരാജയുടെയും വിദ്യാസാഗറിന്റെയും സംഗീതത്തിൽ പാടുക എന്നത് ഒരു ഗായികയെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്. ആ ഭാഗ്യം ലഭിച്ച ഗായികയാണ് മഞ്ജരി.
മഞ്ജരി പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ഐശ്വര്യ പൂർണമായ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷനും ശ്രദ്ധേയമാണ്. “ദൈവം കൂടെയുള്ളപ്പോൾ അസാദ്ധ്യമായി ഒന്നും തന്നെയില്ല. പ്രാർത്ഥനയും അനുഗ്രഹങ്ങളുമില്ലാത്ത ജീവിതം അപൂർണമാണ്. സർവശക്തന് നമ്മളെ തന്നെ പൂർണമായി സമർപ്പിച്ചുകഴിഞ്ഞാൽ ആ കൈകളിൽ നാം എന്നും സുരക്ഷിതരായിരിക്കും” എന്നാണ് മഞ്ജരി കുറിച്ചത്.