ഹവായ് ബീച്ചില്‍ അവധി ആഘോഷിച്ച് ഗായകന് എം.ജി ശ്രീകുമാറും ഭാര്യ ലേഖയും. അവധി ആഘോഷിക്കാന്‍ വിദേശരാജ്യങ്ങളില്‍ എത്തുന്ന ഇരുവരും ഇത്തവണ എത്തിയത് ഹവായ് ബീച്ചിലാണ്. ഹവായ് ബീച്ചില്‍ നിന്നുള്ള എം.ജി ശ്രീകുമാറിന്റേയും ഭാര്യയുടേയും ചിത്രങ്ങള്‍ സോഷ്യ മീഡിയയില്‍ വൈറലാണ്.
ഭാര്യ ലേഖയെ എടുത്തുയര്‍ത്തിയുള്ള ചിത്രം അടക്കമാണ് എം.ജി ശ്രീകുമാര്‍ പങ്കുവച്ചത്.
‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി’എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ലേഖയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
‘ഈ കൈകളില്‍ ഞാന്‍ എന്നും സുരക്ഷിത’യാണെന്നാണ് ലേഖ കുറിച്ചത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തിയത്.
കിട്ടുന്ന സമയങ്ങളിലെല്ലാം അവധിയാഘോഷിക്കാന്‍ വിദേശ രാജ്യങ്ങളില്‍ എത്തുന്നവരാണ് എം.ജി ശ്രീകുമാറും ലേഖയും. കൊവിഡ് പടര്‍ന്നുപിടിച്ചതിനാല്‍ കുറേ നാളുകളായി ഇവര്‍ യാത്ര ചെയ്തിരുന്നില്ല. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇരുവരും യാത്ര ആഘോഷമാക്കിയിരിക്കുന്നത്.