വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് ഗായിക റിമി ടോമി. വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് റിമി ടോമി പറഞ്ഞു. അത്തരമൊരു കാര്യം നടന്നാല്‍ ആദ്യം അത് തന്റെ പ്രേക്ഷകരെ ആയിരിക്കും അറിയിക്കുകയെന്നും റിമി പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു റിമി ടോമിയുടെ പ്രതികരണം.
കഴിഞ്ഞ രണ്ട് ദിവസമായി നിരവധി പേരാണ് വിവാഹക്കാര്യം ചോദിച്ച് വിളിച്ചതെന്ന് റിമി പറയുന്നു. തന്നോട് ചോദിക്കാതെയാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കിയത്. അത്രത്തോളം ഉറപ്പോടെയാണ് വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയത്. എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ഉണ്ടായാല്‍ ആദ്യം പ്രേക്ഷകരുമായി പങ്കുവയ്ക്കും. അത് മാത്രം വിശ്വസിച്ചാല്‍ മതിയെന്നും റിമി പറഞ്ഞു.
2008 ഏപ്രില്‍ 27നായിരുന്നു റിമി ടോമിയുടെ വിവാഹം. പതിനൊന്ന് വര്‍ഷത്തെ വിവാഹ ബന്ധത്തിന് ശേഷം 2019ല്‍ ഇരുവരും വേര്പിരിഞ്ഞുരുന്നു. അടുത്തിടെ റിമി ടോമിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് റിമി തന്നെ പ്രതികരിച്ച് രംഗത്തെത്തിയത്.