ഗായിക, അവതാരക എന്നീ നിലകളില്‍ ശ്രദ്ധേയയാണ് റിമി ടോമി. ഇപ്പോഴിതാ ഒരു സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. അപ്രതീക്ഷിതമായി ഒരു കത്ത് കിട്ടിയ അനുഭവമാണ് താരം പങ്കുവയ്ക്കുന്നത്. റിമി യാത്ര ചെയ്ത വിമാനത്തിലെ എയര്‍ ഹോസ്റ്റസാണ് കത്ത് നല്‍കിയത്. റിമിയുടെ ആരാധികയാണവര്. തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്തതിന് നന്ദിയെന്നും തനിക്ക് നിങ്ങളുടെ ശബ്ദം ഒരുപാട് ഇഷ്ടമാണെന്നും അവര്‍ പറയുന്നു. നിങ്ങളുടെ തമാശകള്‍ കേട്ട് ചിരിക്കാറുണ്ട്. ഫിറ്റ്നസ് കാര്യത്തില്‍ നിങ്ങള്‍ എല്ലാവര്ക്കും ഒരു മാതൃകയാണെന്നും അവര്‍ കത്തില്‍ പറഞ്ഞു.
ആരാധിക നല്കിയ കത്ത് സഹിതം റിമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ, ‘മനസിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ഇന്ന് നടന്നു. ഫ്ളൈറ്റില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ടു മുന്‍പ് ഒരു ലെറ്റര്‍ തന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം. വായിച്ചപ്പോള്‍ അതിലേറെ സന്തോഷം തോന്നിയ ഒരു കാര്യം പങ്കുവയ്ക്കുന്നു. സത്യത്തില്‍ ഇങ്ങനെ ഉള്ള അഭിനന്ദനങ്ങള്‍ എനിക്ക് പ്രചോദനമാണ്’, റിമി കുറിച്ചു.
ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന് എന്ന ചിത്രത്തിലെ ‘ചിങ്ങമാസം വന്നു ചേര്‍ന്നാല്‍’ എന്ന ഗാനം പാടിയാണ് റിമി ടോമി പിന്നണി ഗാനരംഗത്ത് എത്തുന്നത്. ഈ ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ഗാനങ്ങള്‍ റിമിയെ തേടിയെത്തി. ജയറാം നായകനായി എത്തിയ ‘തിങ്കള്‍ മുതല്‍ വെള്ളി വരെ’ എന്ന ചിത്രത്തില്‍ റിമി ടോമി നായികയായി അഭിനയിച്ചിരുന്നു.