പ്രശസ്ത പിന്നണി ഗായകന് സച്ചിന് വാര്യര്‍ വിവാഹിതനായി. തൃശൂര്‍ സ്വദേശി പൂജ പുഷ്പരാജാണ് വധു. സംയുക്താ വര്‍മ്മ, രജിഷ വിജയന്, വിശാഖ് നായര്‍, സംവിധായകന് ഗണേഷ് രാജ് തുടങ്ങി നിരവധി താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.
മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ പിന്നണിഗാന രംഗത്ത് അരങ്ങേറ്റം കുറിച്ച സച്ചിന് നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് ‘തട്ടത്തില്‍ മറയത്ത്’ എന്ന ചിത്രത്തിലെ ‘മുത്തുച്ചിപ്പി പോലൊരു’ എന്ന ഗാനമാണ് സച്ചിന്റെ കരിയര്‍ ബ്രക്കായ പാട്ട്. മലര്‍വാടി ആര്‍ട്സ് ക്ലബ്, തട്ടത്തില്‍ മറയത്ത്, ബാവൂട്ടിയുടെ നാമത്തില്‍, നേരം, തിര, എസ്കേപ്പ് ഫ്രം ഉഗാണ്ട, ഹാപ്പി ജേര്‍ണി, ഫിലിപ്പ്സ് ആന്റ് മങ്കി പെന്‍, വര്‍ഷം, ബാഹുബലി, ഗോദ, പ്രേമം, ബാംഗ്ലൂര്‍ ഡേയ്സ്, ആനന്ദം തുടങ്ങി നിരവധി ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.
Source:Indian Cinema Gallery