മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാര്‍. വിനയന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ അതിശയന്‍ എന്ന ചിത്രത്തിലാണ് സിതാര ആദ്യമായി പാടുന്നത്. തുടര്‍ന്ന് ഒരുപിടി മനോഹര ഗാനങ്ങള്‍ സിതാരയുടെ ശബ്ദത്തില്‍ പിറന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ ഒരു വിഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. കലാജീവിതത്തില്‍ നേടിയ സമ്മാനങ്ങള്‍ പരിചയപ്പെടുത്തുന്നതാണ് സിതാരയുടെ വിഡിയോ. ഓരോ സമ്മാനത്തിനും പിന്നില്‍ വര്‍ഷങ്ങളുടെ കഠിനാധ്വാനം ഉണ്ടെന്ന് സിതാര കുറിച്ചു.
വീട്ടിലെ ഷോകേസില്‍ സൂക്ഷിച്ചിരിക്കുന്ന സമ്മാനങ്ങളാണ് വിഡിയോയില്‍. തന്റെ പഠനകാലം മുതലുള്ളതാണ് ഈ സമ്മാനങ്ങളെന്ന് സിതാര പറയുന്നു. താന്‍ ഏറ്റവും കൂടുതല്‍ വിലമതിക്കുന്ന കാലമായിരുന്നു കുട്ടിക്കാലം. ഓരോ സമ്മാനത്തിനും കുറച്ചു വര്‍ഷങ്ങളുടെയല്ല, ദശാബ്ദങ്ങളുടെ തന്നെ കഥ പറയാനുണ്ട്. കഠിനാധ്വാനം, ആശങ്കകള്‍ നിറഞ്ഞ ബാക്സ്റ്റേജ് അനുഭവം, ഉറക്കമില്ലാത്ത രാത്രികള്‍, മേക്കപ്പിന്റെയും വിയര്‍പ്പിന്റെയും ഗന്ധം, ജയ പരാജയങ്ങള്‍ എല്ലാറ്റിലുമുപരി എന്റെ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കഥകള്‍ പറയുകയാണ് ഇവയെല്ലാമെന്നും സിതാര കുറിച്ചു.
മികച്ച പിന്നണി ഗായികയ്ക്കുള്ള 2012ലേയും 2017ലേയും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സിതാരയ്ക്കായിരുന്നു. മികച്ച നര്‍ത്തകി കൂടിയായ സിതാര രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാന ഗന്ധര്വന് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്
View this post on Instagram