ഗായകനും സംഗീത സംവിധായകനുമായ ശ്രീനാഥ് ശിവശങ്കരന് വിവാഹിതനാകുന്നു. അശ്വതി സേതുനാഥാണ് വധു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ശ്രാനാഥ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ‘ഫോര്‍എവര്‍’ എന്ന ക്യാപ്ഷനോടെയാണ് ശ്രീനാഥ് ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധിയാളുകള്‍ ശ്രീനാഥിനും അശ്വതിക്കും ആശംസകളുമായെത്തി.
View this post on Instagram
റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് പിന്നണി ഗായകനും പിന്നീട് സംഗീത സംവിധായകനുമായി മാറിയ താരമാണ് ശ്രീനാഥ്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഗായകരില്‍ ഒരാളായിരുന്നു ശ്രീനാഥ്.
നേരത്തെ, താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ശ്രീനാഥ് വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ശ്രീനാഥ് താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് അറിയിച്ചത്. എന്നാല്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി ആരെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. അതൊരു സര്‍പ്രൈസ് ആണെന്നായിരുന്നു ശ്രീനാഥ് പറഞ്ഞിരുന്നത്.