നടിയും അവതാരകയുമായ ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. കഴിഞ്ഞ വര്‍ഷം ജനുവരി 22ന് ഗുരുവായൂരില്‍വച്ചായിരുന്നു ഇവരുടെ വിവാഹം. ഇപ്പോള്‍ ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പാട്ട് വിഡിയോകളും കുക്കിംഗ് വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ വിജയ് മാധവ് പങ്കുവച്ച ഒരു വിഡിയോയാണ് വൈറലാകുന്നത്.
വാരിസിലെ ‘രഞ്ജിതമേ രഞ്ജിതമേ’ എന്ന ഗാനം കേള്‍ക്കുമ്പോള്‍ ഗര്‍ഭസ്ഥ ശിശു അനുങ്ങുന്നതാണ് വിഡിയോയിലുള്ളത്. ‘രഞ്ജിതമേ രഞ്ജിതമേ … ഈ പാട്ട് ഇറങ്ങിയ അന്ന് ആണ് നായികയ്ക്ക് മൂവേമെന്റ്‌സ് അറിഞ്ഞു തുടങ്ങിയത്, എപ്പോ ഈ പാട്ട് കേട്ടാലും ഇത് തന്നെ അവസ്ഥ. ഇന്നലെ വാരിസ് കണ്ടു ഫുള്‍ ഇളക്കം തന്നെ, ഇത് ഒരു മൂവി പ്രൊമോഷന്‍ വീഡിയോ ഒന്നുമല്ല പക്ഷെ കുട്ടി ഇപ്പോഴേ വിജയ് ഫാന്‍ ആയി എന്നാണ് തോന്നുന്നത്’ എന്ന ക്യാപ്ഷനോടെയാണ് വിജയ് മാധവ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വിഡിയോക്ക് കമന്റും ലൈക്കുമായി എത്തിയത്.
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയനായ ഗായകനാണ് വിജയ് മാധവ്. പിന്നീട് സംഗീത സംവിധാനരംഗത്തേയ്ക്ക് കടക്കുകയായിരുന്നു. എം.എ നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് ദേവിക സീരിയല്‍ ലോകത്ത് എത്തുന്നത്. ബാലാമണി, രാക്കുയില്‍ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ചില സിനിമകളിലും ദേവിക വേഷമിട്ടു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…