മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭയിൽ ഒരു പ്രധാന വേഷത്തിൽ ഗായിക സഹ്റ എസ് ഖാനും എത്തുന്നു. ചിത്രത്തിൽ യോദ്ധാക്കളുടെ രാജകുമാരിയായാണ് സഹ്റ എസ് ഖാൻ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. നടിയും ഗായികയുമായ സൽമ അഖയുടെ മകളാണ് സഹ്റ ഖാൻ. ഈ മാസം അവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിംസിനോടൊപ്പം എ വി എസ് സ്റ്റുഡിയോയും കണക്ട് മീഡിയയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം 2022 ഓഗസ്റ്റിലാണ് നടന്നത്. 200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഏറെ ആരാധകരുള്ള ഒരു ഗായികയാണ് സഹ്റ എസ് ഖാന്. 2021-ല്‍ പുറത്തിറങ്ങിയ ‘സത്യമേവ ജയതേ 2’ ലെ ‘കുസു കുസു’, 2022-ല്‍ പുറത്തിറങ്ങിയ ‘ജഗ്ജഗ്ഗ് ജീയോ’ ലെ ‘ദ പഞ്ചപ സോങ്’, തുടങ്ങിയ ഗാനങ്ങള്‍ സഹ്റ എസ് ഖാനാണ് ആലപിച്ചത്.കിംഗിനൊപ്പം ‘ഓപ്സ്’, ‘മെയിന്‍ തേനു’ തുടങ്ങിയ വീഡിയോകളുടെയും ഭാഗമായിട്ടുണ്ട് താരം.