മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിൽ ആദ്യമായി തീയറ്ററുകളിൽ എത്തിയ റോഷാക്ക് വമ്പൻ വിജയം കുറിച്ച് മുന്നേറുകയാണ്. നിസാം ബഷീർ സംവിധാനം നിർവഹിച്ച ചിത്രം മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു പരീക്ഷണ ചിത്രമാണ്. മിസ്റ്റിക്ക് ഹൊറർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ മമ്മൂക്കയെ കൂടാതെ ആസിഫ് അലി, ഷറഫുദ്ദീൻ, ജഗദീഷ്, ബിന്ദു പണിക്കർ, ഗ്രേസ് ആൻ്റണി എന്നിങ്ങനെ വലിയൊരു താരനിര തന്നെ അഭിനയിച്ചിരിക്കുന്നു. റോഷാക്ക് ഡിസ്നി ഹോട്ട് സ്റ്റാറിലൂടെ ഇപ്പോൾ പ്രേക്ഷകർക്ക് ലഭ്യമാണ്.
ചിത്രത്തെ പ്രകീർത്തിച്ച് നിരവധി പേരാണ് മുന്നോട്ട് വന്നിട്ടുള്ളത്. ഇപ്പോഴിതാ ദുൽഖർ സൽമാന്റെ നായികയായി സീത രാമത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന മൃണാൾ താക്കൂറാണ് ചിത്രത്തെ അഭിനന്ദിച്ചിരിക്കുന്നത്. ഹോ.. എന്തൊരു സിനിമയാണിത്. ഇരുന്നിടത്ത് നിന്നും ഞാനൊന്ന് അനങ്ങിയതു പോലുമില്ല. ഉള്ള് തറക്കുന്ന അനുഭവമായിരുന്നു ഈ സിനിമ. മമ്മൂട്ടി സാറിനും ടീമിനും ഒരുപാട് അഭിനന്ദനങ്ങള്‍’ എന്നാണ് മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന് മുകുന്ദന് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷാജി നടുവിലാണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്ട്രോളര് – പ്രശാന്ത് നാരായണന്, ചമയം – റോണക്സ് സേവ്യര്‍ ആന്‍സ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, പിആര്‍ഒ – പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.