റിലീസ് ചെയ്ത് ആദ്യമണിക്കൂറുകളിൽ തന്നെ മികച്ച പ്രതികരണമാണ് ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം ‘സിതാരാമം’ തിയറ്ററുകളിൽ നിന്ന് സ്വന്തമാക്കിയത്. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രം ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്കു ചിത്രം കൂടിയാണ്. തെലുങ്കിനൊപ്പം തമിഴ്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. ദുൽഖർ സൽമാന് ഒപ്പം മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം റിലീസ് ആയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു വീഡിയോയാണ്. ചിത്രത്തിന്റെ വിജയത്തിൽ സന്തോഷം പങ്കുവെയ്ക്കുന്ന താരങ്ങളെയും സംവിധായകനെയും വീഡിയോയിൽ കാണാം. ചിത്രത്തിലെ നായികയായ മൃണാൾ കരഞ്ഞുകൊണ്ട് സംവിധായകൻ ഹനു രാഘവപുടിയെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. പിന്നാലെ ദുൽഖർ സൽമാനും ഹനു രാഘവപുടിയെ കെട്ടിപ്പിടിക്കുന്നത് കാണാം. മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തിന് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസിന് മുമ്പ് തന്നെ പ്രി റിലീസ് ബിസിനസിലൂടെ ഏകദേശം 20 കോടിയോളം രൂപ ചിത്രം സ്വന്തമാക്കിയിരുന്നു.
സിനിമയുടെ ആദ്യപകുതി നല്ലതും രണ്ടാം പകുതി അതിനേക്കാൾ വളരെ മികച്ചതാണെന്നുമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ. മികച്ച തിരക്കഥ ഗംഭീരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹനു രാഘവപുടി. ദുൽഖറും മൃണാളും ഒപ്പം രശ്മിക മന്ദാനയും അവരുടെ വേഷങ്ങൾ ഗംഭീരമാക്കി. വളരെ മനോഹരമായ പാട്ടുകളും ദൃശ്യങ്ങളും തിയറ്ററുകളിൽ പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നാണ് സമ്മാനിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനം, കഥ പറയുന്ന രീതി, ഛായാഗ്രഹണം, സംഗീതം തുടങ്ങി എല്ലാം മേഖലകളിലും പ്രശംസനീയമായ പ്രകടനം നടത്തിയിരിക്കുന്ന സിതാരാമം തിയറ്ററുകളിൽ പോയി തന്നെ കാണേണ്ട പടമാണെന്നാണ് കണ്ടിറങ്ങിയവർ അഭിപ്രായപ്പെടുന്നത്.
മനോഹരമായ ഒരു പ്രണയകാവ്യമാണ് സംവിധായകൻ ഹനു തിരശ്ശീലയിൽ രചിച്ചു വെച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഫ്രീൻ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ ആണ് സിത എന്ന കഥാപാത്രമായി എത്തുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്മാന് ചിത്രത്തില്‍ എത്തുന്നത്. സുമന്ത്, ഭൂമിക ചൗള, പ്രകാശ് രാജ്, തരുൺ ഭാസ്ക്കർ, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, ശത്രു, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. കശ്മീരിലും ഹൈദരാബാദിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാത്. വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പി.എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിലാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുനില്‍ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍, കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വൈഷ്ണവി റെഡ്ഡി, ഫൈസല്‍ അലി ഖാന് എന്നിവര്‍ ചേര്‍ന്നാണ്. കോസ്റ്റിയൂം ഡിസൈനര്‍ ശീതള്‍ ശര്‍മ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗീതാ ഗൗതം.
That heart touching emotional moment! 🥹 @dulQuer @mrunal0801 @hanurpudi got emotional after watching movie with fans in Hyderabad#SitaRamamFDF #SitaRamam @VyjayanthiFilms
#dulqersalman #dulquersalmaan #MrunalThakur #southpaparazzi #tollywoodcelebs pic.twitter.com/jWKKTkMebp— Cinema Daddy (@CinemaDaddy) August 5, 2022