അടിപൊളി ഗാനങ്ങളും മെലഡികളും ഒരുപോലെ വഴങ്ങുന്ന ഗായികയാണ് സിതാര. കൈരളി ടി വിയിലെ ഗന്ധർവ്വസംഗീതം എന്ന പരിപാടിയിലൂടെയാണ് സിത്താരയെ മലയാളികൾ പരിജയപ്പെടുന്നത്. അതിശയൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലെ പിന്നണി ഗായികയായും താരം മാറി. ഇൗ കഴിഞ്ഞ ഓണ കാലത്ത് ലാലോണം നല്ലോണം എന്ന പേരിൽ ഏഷ്യാനെറ്റിൽ ഒരു പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. നിരവധി താരങ്ങൾ പങ്കെടുത്ത പരിപാടിയിൽ സിത്താരയും ഒരു അംഗം ആയിരുന്നു. സിത്താര ഒരു മമ്മൂട്ടി ആരാധിക ആണ്. എങ്കിലും ആദ്യമായി മോഹൻലാലിനെ കാണാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം താരം ഇപ്പോൾ പങ്കുവെക്കുകയാണ്. കുറിപ്പിലൂടെ ആണ് താരം ഇത് വ്യക്തമാക്കിയത്.
പോസ്റ്റ് :
ഓർമയോളം പഴക്കം കാണുമല്ലോ ഈ മനുഷ്യന്റെ മുഖത്തിനോടും, ശബ്ദത്തിനോടും, ഉള്ള പരിചയത്തിന് !!പണ്ടേക്കുപണ്ടേ വീട്ടിൽ മമ്മുക്ക ഫാൻസും, ലാലേട്ടൻ ഫാൻസും പാപ്പാതി അളവിൽ ഉണ്ടുതാനും ! രണ്ടുപേരെയും നേരിൽ കണ്ട ഒരേയൊരു കുടുംബാംഗം എന്ന ചരിത്ര പ്രധാനമായ ആ പദവി എനിക്ക് സ്വന്തം !!! ചെറിയ ഗമയൊന്നും അല്ല എനിക്കിപ്പോൾ വീട്ടിൽ !!! ഫാമിലി ഗ്രൂപ്പിലെ മമ്മുക്ക പക്ഷക്കാരിയുടെ, ലലോണം അനുഭവങ്ങൾ അറിയാൻ കാത്തിരുന്ന ലാലേട്ടൻ വിഭാഗക്കാരുണ്ടായിരുന്നു !!
നേരിൽ കണ്ട നിമിഷം കിരീടവും, ഭരതവും, കിലുക്കവും, യോദ്ധയും, സദയവും, വാനപ്രസ്ഥവും….. അങ്ങനങ്ങനങ്ങനെ ഒരു നൂറു മുഖങ്ങൾ മിന്നൽ വേഗത്തിൽ മനസ്സിലൂടെ കടന്നുപോയി !!
സ്നേഹം, ബഹുമാനം, അത്ഭുതം !!!
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…