മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാര്‍. ഗായികയായി അഭിനേതാവായും താരത്തെ ആരാധകര്‍ക്ക് പരിചിതമാണ്. 2019 സിതാരയ്ക്ക് ഏറ്റവും മികച്ച വര്‍ഷമായിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളുടെ ഭാഗമാകാന്‍ താരത്തിന് പോയ വര്‍ഷം സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സിത്താരയുടെ ഏറ്റവും പുതിയ പോസ്റ്റ് ആണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുന്നത്.
ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെല്ലാം സിതാര സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മേക്കപ്പില്ലാത്ത ചിത്രമായിരുന്നു സിത്താര പങ്കുവെച്ചത്. ചിത്രത്തിനു താഴെ നിങ്ങളുടെ ചര്‍മ്മം പതിയെ ശ്വസിക്കെട്ടെയെല്ലും ആ വേദനിക്കുന്ന ആ മുറിപ്പാടുകള്‍ അവരുടെ കഥ പറയട്ടെ എന്നും നിങ്ങള്‍ ഒരിക്കലും മറ്റുള്ളവരുടെ മുന്നില്‍ ചര്‍മ്മത്തെ താഴ്ത്തിക്കെട്ടി സംസാരിച്ചു വേദനിപ്പിക്കരുത് ആത്മാഭിമാനം എന്നത് വലിയൊരു കാര്യമാണ് എന്ന് മനസ്സിലാക്കണം എന്നും താരം ചിത്രത്തിന് താഴെ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ചിത്രത്തിന് വലിയ റെസ്പോണ്‍സ് ആണ് ഇപ്പോള്‍ ലഭിക്കുന്നത് നിരവധി കമന്റുകള്‍ ചിത്രത്തിന് ലഭിക്കുന്നുണ്ട് ഇന്‍സ്റ്റാഗ്രാമിലും ഫേസ് ബുക്കിലും സിതാര വളരെ സജീവമാണ.് മകള്‍ അമ്മയെ പോലെ ഗാന രംഗത്തേക്ക് ചുവടു വച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ താരം അച്ഛന് കൃഷ്ണകുമാര്പാടുന്ന വീഡിയോയു സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. മകളപ്പൊലെ തന്നെ അച്ഛനും മികച്ച പാട്ടുകാരന് ആണെന്നാണ് ആരാധകര്‍ പറഞ്ഞത്.