തമിഴകത്ത് ആരാധക നിര വര്‍ധിപ്പിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന യുവ താരമാണ് ശിവകാര്ത്തികേയന്. ഈ വര്‍ഷം നിര്‍മാതാവ് എന്ന നിലയിലും തന്റെ ആദ്യ ചിത്രത്തിനൊരുങ്ങുകയാണ് താരം. അതിനിടെ താന്‍ വേഷമിടാത്ത മറ്റൊരു ചിത്രത്തിനായി പുതിയൊരു ചുമതലകൂടി ശിവ കാര്ത്തികേയന് ഏറ്റൈടുത്തു. നയന്‍താര മുഖ്യവേഷത്തില്‍ എത്തുന്ന കോലമാവ് കോകില എന്ന ചിത്രത്തിനായി പാട്ടെഴുതിയിരിക്കുകയാണ് താരം.
അനിരുദ്ധ് സംഗീതം നല്കുന്ന കോലമാവ് കോകിലയിലെ ശിവകാര്ത്തികേയന് എഴുതിയ ‘ കല്യാണ വയസ് ‘ എന്ന ഗാനം മേയ് 17ന് പുറത്തുവിടാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യം വെക്കുന്നത്. നവാഗതനായ നല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.