ശിവകാർത്തികേയൻ നായകനാകുന്ന സീമ രാജ റിലീസ് തീയതി പ്രഖ്യാപിച്ചു
ശിവ കാർത്തികേയനും സാമന്ത അക്കിനേനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് “സീമ രാജ”. 24AM സ്റ്റുഡിയോസിന്റെ നിർമാണത്തിൽ പൊൻറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിമ്രാൻ ,സൂരി , നെപ്പോളിയൻ , യോഗി ബാബു, സതീഷ്, മനോബാല തുടങ്ങിയവരും വേഷമിടുന്നു .
കീർത്തി സുരേഷ് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു. ചിത്രികരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ് ഇപ്പോൾ. സെപ്റ്റംബർ 13ന് ചിത്രം പുറത്തിറങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഹാസ്യത്മകമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഡി ഇമ്മനാണ്.