തമിഴ് ആരാധകർ എന്നത് പോലെ തന്നെ മലയാളത്തിലും ഏറെ ആരാധകരുള്ള ഒരു നടനാണ് ശിവകാർത്തികേയൻ. അദ്ദേഹം നായകനായ ഡോക്ടറിന് കേരളത്തിലും മികച്ച സ്വീകരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വെറും 25 ദിവസങ്ങൾ കൊണ്ട് ചിത്രം 100 കോടി തീയറ്റർ കളക്ഷൻ നേടിയിരിക്കുകയാണ്. നവംബർ 4ന് സൺ ടിവിയിൽ വേൾഡ് ടെലിവിഷൻ പ്രീമിയർ നടത്തുന്ന ചിത്രം തൊട്ടടുത്ത ദിവസം നെറ്റ്ഫ്ലിക്സിലും റിലീസാകും. അതിന്റെ കൂടെ കൊറോണ പ്രതിസന്ധി കൂടി ചേർന്ന ഒരു സമയത്ത് തന്നെയാണ് 100 കോടിയെന്ന മാന്ത്രികസംഖ്യ ചിത്രം നേടിയെടുത്തത്.
25 days of this vera maari BLOCKBUSTER making you laugh, clap & cheer!
We’re happy to declare that #Doctor has officially grossed 100 Crores in Theatrical 🎊🎉🥳#DOCTORHits100CrsThis victory is yours as much as ours ❤️ pic.twitter.com/kMdCJk97fk
— KJR Studios (@kjr_studios) November 2, 2021
ശിവകാർത്തികേയന്റെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം എന്ന പുതുചരിത്രം കൂടി ചിത്രമിപ്പോൾ കുറിച്ചിരിക്കുകയാണ്. ഡോക്ടർ ബോക്സോഫീസിൽ നേടിയ വിജയവും കുടുംബപ്രേക്ഷകർ തീയറ്ററുകളിലേക്ക് തിരികെ എത്തിയതും അണ്ണാത്തെ പോലെയുള്ള ദീപാവലി റിലീസുകൾക്ക് ഏറെ പ്രതീക്ഷയാണ് പകരുന്നത്.
Entering the 25th Day with a bang! Your favourite entertainer #DOCTOR joins the 100 crore club😍
Thank you for the overwhelming support and love. You made this happen ♥️ #DOCTORHits100Crs #MegaBlockBusterDOCTOR @Siva_Kartikeyan @Nelsondilpkumar @anirudhofficial @SKProdOffl pic.twitter.com/pj2wkTkm7G
— KJR Studios (@kjr_studios) November 2, 2021
നെൽസൺ ദിലീപ്കുമാർ സംവിധാനവും കെ ജെ ആർ സ്റ്റുഡിയോസ് നിർമാണവും നിർവഹിക്കുന്ന ഡോക്ടർ ഒക്ടോബർ 9നാണ് തീയറ്ററുകളിലെത്തിയത്. ഒടിടി റിലീസായിരിക്കും ചിത്രമെന്ന് പരക്കെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും കൂടിയാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ഡാർക്ക് കോമഡി ഗണത്തിൽ പെടുന്ന ചിത്രത്തിന് ഇപ്പോഴും തീയറ്ററുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിലും തെലുങ്ക് മാർക്കറ്റിലും ചിത്രത്തിന് നല്ല പ്രതികരണം തന്നെയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.