റെമോ, വേലൈക്കാരൻ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശിവ കാർത്തികേയൻ നായകനാകുന്ന ചിത്രമാണ് സീമ രാജ. പൊന്റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാമന്തയാണ് നായിക. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിമ്രാൻ, സൂരി , നെപ്പോളിയൻ, യോഗി ബാബു, സതീഷ്, മനോബാല തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. കീർത്തി സുരേഷ് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. സെപ്തംബർ 13ന് ചിത്രം പുറത്തിറങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. 24 എ.എം സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് ഡി ഇമ്മനാണ്. ഓഗസ്റ്റ് 3ന് മധുരയില്‍ വച്ചാണ് സീമ രാജയുടെ ഓഡിയോ ലോഞ്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
#SeemaRaja Festival begins? Grand Audio & Teaser Launch on
3rd Aug #MADURAI?#மதுரையில்சீமராஜாஇசைத்திருவிழா ▶https://t.co/K7fhsayW7zDouble up on d celebration wit #வாரேன்வாரேன்சீமராஜா#SeemaRajaSinglefromJuly25th @Siva_Kartikeyan @ponramVVS @immancomposer @thinkmusicindia
— 24AM STUDIOS® (@24AMSTUDIOS) 20 July 2018