ചിരിച്ച് ചിരിച്ച് ഒരു വഴിയാകാൻ ആഗ്രഹിക്കുന്നവർ മൂന്നു ദിവസം കൂടി ഒന്ന് കാത്തിരിക്കുക. നവംബർ 24ന് ചിരിയുടെ പൂരത്തിന് തിരി കൊളുത്താൻ ‘മഹാറാണി’ തിയറ്ററുകളിലേത്തും. ചിത്രത്തിന്റെ കാരക്ടർ ടീസർ ആണ് ഇപ്പോൾ പ്രേക്ഷകരിൽ ചിരി പടർത്തുന്നത്. ചിത്രത്തിൽ രാധാമണി എന്ന കഥാപാത്രമായി സ്മിനു സിജോയാണ് എത്തുന്നത്. സ്മിനു സിജോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാരക്ടർ ടീസർ ആണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
യുവതാരങ്ങളായ ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് മഹാറാണി. ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രയിലർ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമാശയും പ്രണയവും കുടുംബബന്ധങ്ങളും ഒക്കെയാണ് ചിത്രത്തിന് പശ്ചാത്തലമാകുന്നത്. സുജിത്ത് ബാലനാണ് ചിത്രം നിർമിക്കുന്നത്.
‘ഇഷ്ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവിയാണ് മഹാറാണിയുടെയും തിരക്കഥ. എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് ചിത്രം നിർമിക്കുന്നത്. റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ജോണി ആന്റണി, നിഷ സാരംഗ്, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, കൈലാഷ്, അശ്വത്ലാൽ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. ഛായാഗ്രഹണം – എസ്. ലോകനാഥന്, സംഗീതം – ഗോവിന്ദ് വസന്ത, ഗാനരചന – രാജീവ് ആലുങ്കൽ, അൻവർ അലി, പശ്ചാത്തലസംഗീതം – ഗോപി സുന്ദർ, എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – സക്കീർ ഹുസൈൻ, പി ആർ ഒ – ആതിര ദിൽജിത്ത്.