ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് മുന്നേറുന്ന സഞ്ജു സാംസന്റെ കടുത്ത ആരാധികയാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദന. സഞ്ജു ഉള്ളതുകൊണ്ട് തന്നെയാണ് താൻ രാജസ്ഥാൻ റോയൽസിനെ പിന്തുണക്കുന്നതെന്നും സ്മൃതി പറഞ്ഞു. ആക്രമണാത്മകത നിറഞ്ഞ ബാറ്റിംഗ് ശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ സമയം കൊണ്ടാണ് സ്മൃതി ആരാധകരുടെ മനം കവർന്നത്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മന്ദന മലയാളി താരത്തോടുള്ള ഇഷ്ടം വെളിപ്പെടുത്തിയത്.
“യുവതാരങ്ങൾ ബാറ്റ് ചെയ്യുന്നത് വറെ പ്രചോദനം നൽകുന്ന കാഴ്ചയാണ്. സഞ്ജു സാംസൺ ബാറ്റ് ചെയ്യുന്നത് കണ്ട് ഞാൻ അദ്ദേഹത്തിൻ്റെ വലിയ ആരാധിക ആയിരിക്കുകയാണ്. അദ്ദേഹം ടീമിൽ ഉള്ളതിനാലാണ് ഞാൻ രാജസ്ഥാൻ റോയൽസിനെ പിന്തുണയ്ക്കുന്നത്. അദ്ദേഹം ഗംഭീരമായാണ് ബാറ്റ് ചെയ്യുന്നത്. നെക്സ്റ്റ് ലെവൽ ബാറ്റിംഗ് ആണ് അദ്ദേഹം നടത്തുന്നത്. നന്നായി ബാറ്റും ബൗളും ചെയ്യുന്ന എല്ലാവരിൽ നിന്നും പഠിക്കാമെന്നാണ് ഞാൻ ചിന്തിക്കുന്നത്.”– മന്ദന പറഞ്ഞു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…