കഴിഞ്ഞദിവസം ആയിരുന്നു തമിഴ് സിനിമ നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും അവതാരകയും നടിയുമായ മഹാലക്ഷ്മിയും വിവാഹിതരായത്. എന്നാൽ വിവാഹ ഫോട്ടോകൾ പുറത്തു വന്നതിനു പിന്നാലെ നടി മഹാലക്ഷ്മിക്ക് എതിരെ സൈബർ ആക്രമണം ശക്തമായിരിക്കുകയാണ്. ഇവരുടെ വിവാഹ ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആശംസകൾ നേർന്ന് നിരവധി പേർ രംഗത്തെത്തിയപ്പോൾ നെഗറ്റീവ് കമന്റുകളുമായി അതിലേറെ പേരാണ് രംഗത്തെത്തിയത്.
നടി പണം നോക്കിയാണ് വിവാഹം കഴിച്ചതെന്നും ‘പണത്തെ അല്ലാതെ കുടവയറ് നോക്ക് പ്രണയിക്കാൻ പറ്റുമോ’ എന്നൊക്കെ കമന്റുകൾ വന്നു. ആദ്യവിവാഹത്തിന് അല്ലേ സൗന്ദര്യം ആവശ്യമെന്നും രണ്ടാം വിവാഹത്തിന് പണം തന്നെയാണ് പ്രധാനമെന്നുമാണ് മറ്റ് ചിലരുടെ കമന്റ്. അതേസമയം, ഇത് ശരിക്കുള്ള കല്യാണമാണോ എന്ന് സംശയിക്കുന്നവരും ഉണ്ട്. പണം തീർന്നാൽ ഡിവോഴ്സ് ആകും. ഈ ദാമ്പത്യത്തിന് അത്രയേ ആയുസ് ഉള്ളൂ എന്നാണ് മറ്റ് ചിലരുടെ വാദം. മിക്കവാറും കമന്റുകൾ തികച്ചും വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ളതാണ്.
തിരുപ്പതി അമ്പലത്തിൽ വെച്ച് കഴിഞ്ഞദിവസം ആയിരുന്നു മഹാലക്ഷ്മിയുടെയും രവീന്ദർ ചന്ദ്രശേഖരന്റെയും വിവാഹം നടന്നത്. ഫാറ്റ്മാൻ എന്നാണ് രവീന്ദർ ചന്ദ്രശേഖർ അറിയപ്പെടുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹചിത്രങ്ങൾ മഹാലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ‘നിന്നെ കിട്ടിയത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് മഹാലക്ഷ്മി വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…