അന്തരിച്ച നടി സുബി സുരേഷിനെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയ അവതാരക രഞ്ജിനി ഹരിദാസിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. രഞ്ജിനി ഹരിദാസിന്റെ വസ്ത്രധാരണവും കൂളിംഗ് ഗ്ലാസുമാണ് വിമര്‍ശനത്തിന് കാരണമായത്. രഞ്ജിനിയെ അനുകൂലിച്ചും നിരവധി പേര് എത്തി.
‘ഒരു മരണ വീട്ടില്‍ നില്ക്കുന്ന നില്‍പ്പ്. കൂളിംഗ് ഗ്ലാസ് വെച്ചുകൊണ്ട് അങ്ങേയറ്റം മേക്കപ്പും. ഒരു മരണ വീട്ടില്‍ എങ്ങനെ പോകണം എന്ന് പോലും അറിഞ്ഞു കൂടാത്ത ഇവള് ഏത് ലോകത്തുള്ളവളാണ്’ എന്നാണ് രഞ്ജിനിയുടെ വിഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റിട്ടത്.
അതിന് മറുപടിയായി ഒരാള്‍ പറഞ്ഞതിങ്ങനെ, മരണവീട്ടില്‍ ഡ്രസ്സ് കോഡ് നിലവിലുണ്ടോ? കൂളിംഗ് ഗ്ലാസ് വച്ചത് അവരുടെ ഇഷ്ടം..’എന്നാണ്.
കഴിഞ്ഞ ദിവസമാണ് അവതാരകയും നടിയുമായ സുബി സുരേഷ് അന്തരിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിനിമാ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു സുബിയുടെ അപ്രതീക്ഷിത വിയോഗം. ഇതിനിടെയാണ് സുബിയെ കാണാന്‍ രഞ്ജിനി എത്തിയത്. രഞ്ജിനിക്കൊപ്പം അമ്മയുമുണ്ടായിരുന്നു.