തമിഴിലും മലയാളത്തിലും ഒരേ പോലെ തിളങ്ങി തെന്നിന്ത്യയുടെ പ്രിയനായികയായി വളർന്ന താരമാണ് ഇനിയ. നിരവധി മലയാള പരമ്പരകളിലും ഹ്രസ്വചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഇനിയ അഭിനയരംഗത്തേക്കു കടന്നുവന്നത്. വയലാർ മാധവൻകുട്ടിയുടെ ഓർമ്മ, ശ്രീഗുരുവായൂരപ്പൻ എന്നീ പരമ്പരകളിലെ അഭിനയത്തിനുശേഷം കൂട്ടിലേക്ക് എന്ന ടെലിഫിലിമിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു.
പിന്നീട് ഡോ. ബിജുവിന്റെ സൈറ , വമ്മരങ്ങൾ, ഉമ്മ എന്നീ ചലച്ചിത്രങ്ങളിലും ചില പരസ്യചത്രങ്ങളിലും അഭിനയിച്ചു. 2005-ൽ മോഡലിങ് രംഗത്തു സജീവമായിരുന്നപ്പോൾ മിസ് ട്രിവാൻഡ്രമായി തെരഞ്ഞെടുക്കപ്പെട്ടുസോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.
ഇപ്പോഴിതാ, ഇനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ.ലോകത്തിന് ആവശ്യം ശക്തരായ സ്ത്രീകളെയാണ്. മറ്റുള്ളവരെ ഉയരങ്ങളിലേക്ക് നയിക്കുകയും വാർത്തെടുക്കുകയും ചെയ്യുന്ന, സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന, ധൈര്യസമേതം ജീവിക്കുന്ന, തീക്ഷണതയുള്ള, ഒരിക്കലും കീഴടങ്ങാത്ത മനശക്തിയുള്ള സ്ത്രീകളെ എന്ന ക്യാപ്ഷനോടെയാണ് ഇനിയ ഈ മനോഹര ചിത്രം പങ്കുവച്ചിരിക്കുന്നത്.