തിരുവല്ല ജോളി സിൽക്സിൽ സെയിൽസ് ഗേളായ സുപ്രിയ ആണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. ഇന്നലെയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ സുപ്രിയയുടെ വീഡിയോ വൈറൽ ആയിരുന്നത്. ഫേസ്ബുക്കിലെ എല്ലാ ഗ്രൂപ്പുകളിലും ഇപ്പോൾ സുപ്രിയയെ സുറിയാണ് സംസാരം. അന്വേഷിച്ചു അഭിനന്ദിച്ചും വിളിക്കുന്നവരുടെ തിരക്കിലാണ് എന്ന് സുപ്രിയ ഒരു അഭിമുഖത്തിലൂടെ ഇപ്പോൾ തുറന്നു പറയുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു തിരുവല്ല ജോളി സിൽക്സ് ന്റെ മുന്നിൽവച്ചു കാഴ്ചയില്ലാത്ത ഒരു വൃദ്ധന്റ കൈപിടിച്ച് ബസ്സിൽ കയറാൻ സഹായിക്കുന്ന ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത് . റോഡിനു നടുവിൽ നിന്ന ആ മനുഷ്യന്റെ കൈപിടിച്ച് മറുഭാഗത്ത് എത്തിച്ച് ബസ്സിൽ കയറ്റി വിട്ട യുവതിയുടെ നന്മയ്ക്കാണ് സോഷ്യൽ മീഡിയ ഇപ്പോൾ കയ്യടിക്കുന്നത്.ആ നന്മയുടെ ഉടമയാണ് സുപ്രിയ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയ ട്രെൻഡിങ് ആവുകയും ചെയ്തു. ആരാണ് വീഡിയോ പുറത്ത് വിട്ടത് എന്ന് അറിയില്ലായിരുന്നു ആദ്യം ,പക്ഷെ എല്ലാവരുടേയും അഭിനന്ദനങ്ങൾ കാണുമ്പോൾ സന്തോഷമുണ്ടെന്നും സുപ്രിയ ഒരു അഭിമുഖത്തിലൂടെ ഇപ്പോൾ തുറന്നു പറയുകയാണ്.
സമീപത്തെ കെട്ടിടത്തിൽനിന്ന ചെറുപ്പക്കാരായിരുന്നു വീഡിയോ പകർത്തിയത്. ഇന്ന് രാവിലെ താൻ അവരോട് പോയി നന്ദി പറയുകയും ചെയ്തു എന്നും താരം കൂട്ടിച്ചേർത്തു. സ്വദേശം തകഴിയാണ്. വിവാഹം കഴിഞ്ഞ് ഇപ്പോൾ തിരുവല്ലയിലാണ് താമസം .കഴിഞ്ഞ മൂന്ന് വർഷമായി ജോളി സിൽക്സിലെ ജീവനക്കാരിയാണ് സുപ്രിയ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…