ഫാഷനിൽ എന്നും പുതുമ തേടുന്നവരാണ് താരങ്ങൾ എല്ലാവരും, മിക്കപ്പോഴും ഇവർ വാങ്ങുന്ന വാഹങ്ങളുടെയും ഫോണുകളുടെയും വാർത്തകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്, ടെക്നോളജി, വാഹനം, ഇവയോടൊക്കെ പ്രത്യേകമായൊരു ക്രേസുള്ള താരമാണ് മമ്മൂട്ടി, അദ്ദേഹത്തോടൊപ്പമുള്ളവരെല്ലാം ഇതേക്കുറിച്ച് പറഞ്ഞിരുന്നു. വാഹനം വാങ്ങാന്‍ തീരുമാനിച്ചാല്‍ പലരും ആദ്യം സമീപിക്കുന്നത് മമ്മൂട്ടിയെയാണ്. മമ്മൂട്ടിയുടെ നിര്‍ദേശത്തിനായാണ് എല്ലാവരും പ്രാധാന്യം നല്‍കാറുള്ളത്. മമ്മൂട്ടിയുടെ അതേ താല്പര്യം മകനായ ദുല്‍ഖര്‍ സല്‍മാനുമുണ്ട്.
മിക്കപ്പോഴും മമ്മൂട്ടി സ്വന്തമാക്കുന്ന ഇത്തരം വസ്തുക്കളുടെ വിശേഷതകൾ സോഷ്യൽ മീഡിയ ചർച്ചയാക്കാറുണ്ട്, താരം പങ്കുവെക്കുന്ന ചിത്രങ്ങളിൽ നിന്നുമാണ് ആരാധകർ ഇത് ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ഒരു ചിത്രം ഏറെ വൈറലായിരുന്നു, കറുത്ത ഡെനിം ഷര്‍ട്ടും നീല ജീന്‍സുമണിഞ്ഞുള്ള മമ്മൂട്ടിയുടെ ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
ഫോട്ടോ തരംഗമായി മാറിയതിന് പിന്നാലെയായാണ് മമ്മൂട്ടി അണിഞ്ഞ വാച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയത്. 50 ലക്ഷം രൂപ വിലയുള്ള വാച്ചാണ് മമ്മൂട്ടി അണിഞ്ഞിട്ടുള്ളതെന്ന കണ്ടെത്തലുകളുമായാണ് സോഷ്യല്‍ മീഡിയ എത്തിയത്. ആഡംബരത്തോട് ഭ്രമമുള്ളയാളാണ് അദ്ദേഹമെന്നായിരുന്നു ചിലരുടെ കമന്രുകള്. ഇത്രയും വിലയുള്ള വാച്ച് വാങ്ങിയതിനെക്കുറിച്ച് വ്യത്യസ്തമായുള്ള പ്രതികരണങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മോഹന്‍ലാലിനാണ് വാച്ച് കലക്ഷന്‍ കൂടുതലെന്നായിരുന്നു ചിലരുടെ കമന്റുകള്‍.