മഞ്ജു വാര്യര്‍, സൗബിന് ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന വെള്ളരിപട്ടണം എന്ന ചിത്രത്തിലെ ഗാനം പുറത്ത്. വിനായക് ശശികുമാറിന്‍രെ വരികള്‍ക്ക് സച്ചിന് ശങ്കര്‍ മന്നത്ത് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഗണ ബാലയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനോരമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.
മഹേഷ് വെട്ടിയാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും മഹേഷ് വെട്ടിയാറും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കുടുംബപശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് ചിത്രമെന്ന സൂചനയാണ് മുന്‍പ് പുറത്ത് വന്ന ടീസറും ക്യാരക്ടര്‍ റീലുകളും സൂചിപ്പിക്കുന്നത്.
മഞ്ജുവാര്യര്‍ക്കും സൗബിന് ഷാഹിറിനും പുറമെ സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്ഗവന്, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് എന്നിവരും ചിത്രത്തിലുണ്ട്. സെപ്റ്റംബറില്‍ ചിത്രം തീയറ്ററുകളില്‍ എത്തും.