തുടർച്ചയായ ഹിറ്റുകൾ കൊണ്ട് തമിഴ് സിനിമാലോകത്ത് തന്റേതായ ഒരു ഇരിപ്പിടം കരസ്ഥമാക്കിയിരിക്കുകയാണ് ശിവകാർത്തികേയൻ. വേലൈക്കാരന്റെ വമ്പൻ വിജയത്തിന് ശേഷം ശിവകാർത്തികേയൻ നായകനാകുന്ന സീമാരാജ സെപ്റ്റംബർ 13ന് തീയറ്ററുകളിലേക്ക് എത്തുകയാണ്. പൊൻറാം സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം 24AM സ്റ്റുഡിയോസാണ്.
സാമന്ത അക്കിനേനിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.ലാലും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൂരിയുടെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത് ആദ്യമായിട്ടായിരിക്കും ഒരു ഹാസ്യതാരം ചിത്രത്തിനായി സിക്സ് പാക്കില്‍ പ്രത്യേക്ഷപ്പെടുന്നത്.മാസങ്ങള്‍ നീണ്ട അധ്വാനത്തിലൂടെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
സൂരിയുടെ കഠിനാധ്വാനത്തെ പ്രകീര്‍ത്തിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ നിറയുകയാണ്.