സൗബിന് ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ജിന്നിന് മികച്ച പ്രതികരണം. സൗബിന്റെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചതുരം എന്ന ചിത്രത്തിന് ശേഷം തീയറ്ററിലെത്തിയ സിദ്ധാര്‍ത്ഥ് ഭരതന് ചിത്രമാണിത്. സിദ്ധാര്‍ത്ഥിന്റെ മേക്കിംഗ് പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരെ ജിന്ന് നിരാശപ്പെടുത്തില്ല.
ജിന്ന് സൗബിന്റെ ചിത്രമെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ഡബിള്‍ പെര്‍ഫോമന്‍സാണ് സൗബിന് ചിത്രത്തില്‍ കാഴ്ചവയ്ക്കുന്നത്. ട്വിസ്റ്റുകളും തമാശകളും കുടുംബ പശ്ചാത്തലങ്ങളുമെല്ലാം ചേര്‍ന്നതാണ് ചിത്രം. ജിന്നിനെ സൈക്കോളജിക്കല്‍ മൂവിയെന്നും ഫെസ്റ്റിവല്‍ മൂവിയെന്നും വിശേഷിപ്പിച്ചവരുണ്ട്.
കലി എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.
സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രന്, ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, സാബു മോന്, ലിയോണ ലിഷോയ്, ഷറഫുദ്ദീന്, കെപിഎസി ലളിത, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള. മൃദുല്‍ വി നാഥ്, ചിത്രാംഗത കുറുപ്പ്, ബിജോയീ ബിച്ചു, നദീം, ജോഷ്വിന് ജോയ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ജംനീഷ് തയ്യില്‍ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എഡിറ്റര്‍- ദീപു ജോസഫ്, ആര്‍ട്ട് ഗോകുല്‍ ദാസ്, അഖില്‍ രാജ്, കോസ്റ്റ്യും- മഷര്‍ ഹംസ, മേയ്കേപ്പ് ആര്,ജി വയനാടന്‍. പ്രൊഡക്ഷന്‍ കോണ്ട്രോളര് മനോജ് കാരന്തൂര്‍. പിആര്‍ഒ- വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ്ങ് സ്ട്രേറ്റജി- കണ്ടെന്റ് ഫാക്ടറി മീഡിയ. സ്ട്രൈറ്റ് ലൈന്‍ സിനിമാസ് ആണ് ചിത്രം വിതരണം ചെയ്തിരിക്കുന്ന്ത്.