സൗബിന് ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന ജിന്ന് പ്രേക്ഷകരിലേക്കെത്തുന്നു. സ്ട്രൈറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി.കെ, മനു വലിയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നാളെ തീയറ്ററുകളില്‍ എത്തും. ഡീസംബര്‍ 30നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് മാറ്റുകയായിരുന്നു.
കലി എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.
സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രന്, ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, സാബു മോന്, ലിയോണ ലിഷോയ്, ഷറഫുദ്ദീന്, കെപിഎസി ലളിത, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ ലാലപ്പന് എന്ന കഥാപാത്രത്തെയാണ് സൗബിന് അവതരിപ്പിക്കുന്നത്. മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് ചിത്രത്തില്‍ വരച്ചു കാണിക്കുന്നത്.
ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള. മൃദുല്‍ വി നാഥ്, ചിത്രാംഗത കുറുപ്പ്, ബിജോയീ ബിച്ചു, നദീം, ജോഷ്വിന് ജോയ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ജംനീഷ് തയ്യില്‍ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എഡിറ്റര്‍- ദീപു ജോസഫ്, ആര്‍ട്ട് ഗോകുല്‍ ദാസ്, അഖില്‍ രാജ്, കോസ്റ്റ്യും- മഷര്‍ ഹംസ, മേയ്കേപ്പ് ആര്,ജി വയനാടന്‍. പ്രൊഡക്ഷന്‍ കോണ്ട്രോളര് മനോജ് കാരന്തൂര്‍. പിആര്‍ഒ- വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ്ങ് സ്ട്രേറ്റജി- കണ്ടെന്റ് ഫാക്ടറി മീഡിയ. സ്ട്രൈറ്റ് ലൈന്‍ സിനിമാസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.