Categories: MalayalamNews

എന്റെ ഭർത്താവിനില്ലാത്ത വിഷമം ആർക്കാണ്..? വൈറൽ ഫോട്ടോഷൂട്ടിലെ പെണ്ണ് പ്രതികരിക്കുന്നു

വെഡിങ്ങ് ഫോട്ടോഷൂട്ടുകൾ ഓരോ ദിനവും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ ഈ ഇടക്ക് വൈറലായതാണ് ബിസിനസ്സുകാരനായ സുമിത് മേനോനും സൗമ്യ മോഹനും തമ്മിലുള്ള വിവാഹത്തിന്റെ ഫോട്ടോഷൂട്ട്. നിരവധി നെഗറ്റീവ് കമന്റുകളാണ് ഫോട്ടോഷൂട്ടിന് ലഭിച്ചത്. സദാചാരവാദികൾക്ക് മറുപടിയുമായി വന്നിരിക്കുകയാണ് ഫോട്ടോഷൂട്ടിലെ വധുവും ക്യാമറാമാനും.

സൗമ്യ – ഒരു നല്ലകാര്യം സംഭവിച്ചാൽ പോലും പത്ത് അഭിപ്രായങ്ങൾ പറയാൻ ആൾക്കാരുണ്ടാകും. ആ ചിത്രങ്ങൾ ഞങ്ങളുടെ പ്രണയ നിമിഷങ്ങളാണ്, ഞങ്ങളുടെ മാത്രം സ്വാതന്ത്ര്യമാണ്. അത് മനസിലാക്കാതെ സോഷ്യൽ മീഡിയയിൽ ഉപദേശങ്ങളുമായി വരുന്നവരോട് ഒന്നും പറയാനില്ല. ചിത്രത്തിനു പിന്നാലെയെത്തിയ നെഗറ്റീവ് കമന്റ്സിൽ കുറേയൊക്കെ ശ്രദ്ധിച്ചു. ചില പ്രയോഗങ്ങൾ കണ്ടപ്പോൾ വല്ലാത്ത വിഷമവും ദേഷ്യവുമൊക്കെ തോന്നി. പിന്നെ ചിന്തിച്ചു. അതിനൊക്കെ തലവയ്ക്കാൻ തുടങ്ങിയാൽ പിന്നെ അതിനേ നേരമുണ്ടാകൂ. അതു കൊണ്ട് അത്തരക്കാരുടെ ഉപദേശങ്ങൾക്ക് മറുപടി പറയാൻ തത്കാലം നേരമില്ല. എന്റെ ഭർത്താവിനില്ലാത്ത വിഷമം ആർക്കാണ്? വൾഗാരിറ്റി ഈ പറയുന്ന സദാചാരക്കാരുടെ മനസിലാണ്

ഞങ്ങൾ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ, ഇനിയുമേറെ ദൂരം മുന്നോട്ട് പോകാനുണ്ട്. സുമിതും ചിത്രങ്ങൾക്കു നേരെ വന്ന കമന്റുകളെ അതേ സെൻസിൽ എടുത്തിട്ടുണ്ട്. രാജസ്ഥാനിൽ ജനിച്ചു വളർന്ന സുമിതിന് ബിസിനസ്മാനാണ്. ഞാൻ ഓട്ടോമേഷൻ രംഗത്ത് ജോലി ചെയ്യുന്നു. ചിത്രങ്ങൾ നല്ല മനസോടെ ഏറ്റെടുത്ത് എല്ലാവർക്കും നന്ദി. പ്രത്യേകിച്ച് നന്ദി പറയാനുള്ളത്, ചിത്രങ്ങൾ പകർത്തിയ അജ്മലിനോടാണ്.

READ MORE – ആലപ്പുഴ, ഊട്ടി, നീലഗിരി..! കേരളം ചുറ്റിയൊരു കിടിലൻ വെഡിങ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ

അജ്‌മൽ – ചിത്രം കണ്ടിട്ട് കുറേ പേർ വിശേഷിപ്പിച്ചത് അഴിഞ്ഞാട്ടമെന്നാണ്, കുറേ പേർ കമന്റ് ബോക്സിൽ ചെക്കനേയും പെണ്ണിനേയും വിവരം പഠിപ്പിക്കാനുമെത്തി. സഭ്യതയില്ലാതെ ഇവ്വിധം സംസാരിക്കുന്നവരാണോ മറ്റുള്ളവരെ വിവരം പഠിപ്പിക്കാനെത്തുന്നത്. ആ ചിത്രം പിറന്നത് അവരുടെ പ്രണയത്തിൽ നിന്നാണ്. അവരുടെ താത്പര്യത്തിൽ നിന്നാണ്. അതിനുമപ്പുറം അതിൽ അശ്ലീലത കാണുന്നവരോട് മറുപടി പറയാനില്ല. അവരുടെ സ്വാതന്ത്ര്യത്തെ മാനിക്കണം. അട്ടപ്പാടി, സൈലന്റ് വാലി എന്നിവിടങ്ങളിലാണ് ഷൂട്ട് ചെയ്തത്. ചിത്രങ്ങൾ നല്ല മനസോടെ ഏറ്റെടുത്ത എല്ലാവർക്കും നന്ദി.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago