ഒരിടക്ക് തരംഗമായിരുന്ന വെഡിങ് ഫോട്ടോഷൂട്ടുകൾ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. വേറിട്ട ആശയങ്ങളും കാഴ്ചകളും സമ്മാനിച്ചുള്ള ഇത്തരം ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് വൈറലായി തീരുന്നത്. അത്തരത്തിൽ മനോഹരമായ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
ബിസിനസ്സുകാരനായ സുമിത് മേനോനും സൗമ്യ മോഹനും തമ്മിലുള്ള വിവാഹത്തിന്റെ ഫോട്ടോഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ക്യാറ്റ്സ് ഐ വെഡിങ്സാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആലപ്പുഴ, ഊട്ടി, ശ്രീലങ്ക, നീലഗിരി, അട്ടപ്പാടി എന്നിങ്ങനെ പല സ്ഥലങ്ങളിലായിട്ടാണ് ഫോട്ടോസ് പകർത്തിയിരിക്കുന്നത്.