ടിക്ക് ടോക്കിലൂടെ ശ്രദ്ധ നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താരകല്യാണിന്റെ മകൾ കൂടിയായ സൗഭാഗ്യ പങ്കുവെക്കുന്ന വിഡിയോകൾക്ക് മികച്ച പ്രതികരണങ്ങൾ ആണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. വളരെ പെട്ടന്നാണ് സൗഭാഗ്യയെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. സൗഭാഗ്യവും സുഹൃത്ത് അർജ്ജുനും തമ്മിലുള്ള വിവാഹം സോഷ്യൽ മീഡിയയും ആഘോഷം ആക്കിയിരുന്നു. വളരെ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ഇവർ. തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും മുടങ്ങാതെ പ്രേക്ഷകർക്ക് മുന്നിൽ എത്താറുമുണ്ട്.
കഴിഞ്ഞ ദിവസം സൗഭാഗ്യയും അർജുനും പങ്കുവെച്ച ഇവരുടെ ഏറ്റവും പുതിയ ചിത്രങ്ങൾക്ക് നിരവധി വിമർശനങ്ങൾ ആണ് കിട്ടിയത്. പട്ടു സാരിയില്‍ സുന്ദരി ആയി സൗഭാഗ്യ എത്തിയപ്പോള്‍, കസവ് മുണ്ടില്‍ ആണ് അര്ജുന് എത്തിയത്. ഇരുവരുടെയും അതിമനോഹരമായ ചിത്രങ്ങൾക്ക് നിരവധി താരങ്ങളും ആരാധകരും ആണ് ആശംസകളുമായി എത്തിയത്. എന്നാൽ ചിലർ അർജ്ജുന് എതിരെ കടുത്ത ബോഡിഷെമിങ് ആണ് നടത്തിയത്.
ഹസ്സിനു വിശേഷം ഉണ്ടോ, ഇതിപ്പോ എത്ര മാസം ആയി, തുടങ്ങിയ കമന്റുകളില്‍ കൂടിയാണ് അര്‍ജുന്റെ ചിത്രത്തിനെതിരെ ബോഡി ഷെമിങ് ചിലര്‍ നടത്തിയത്. കമെന്റുകൾ അതിരു കടന്നപ്പോൾ ഇതിനെതിരെ പ്രതികരണവുമായി സൗഭാഗ്യവും എത്തി. അർജുനെതിരെ മോശമായി കമെന്റ് ചെയ്ത ഒരാളോട് ‘നിന്റെ പ്രസവം കഴിഞ്ഞോ’ എന്നാണ് സൗഭാഗ്യ പ്രതികരിച്ചത്. നിരവധി പേരാണ് സൗഭാഗ്യയുടെ മറുപടിക്ക് കൈയ്യടിയുമായി എത്തിയത്. കലക്കി, പൊളിച്ചു തുടങ്ങിയ കമെന്റുകൾ ആണ് സൗഭാഗ്യയുടെ പ്രതികരണത്തിന് ലഭിക്കുന്നത്.