മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം. 1995 ലാണ് ചിത്രം പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ ആടുതോമയായും തിലകന്‍ ചാക്കോ മാഷായും മത്സരിച്ചഭിനയിച്ച ചിത്രം ഇന്നും പ്രേക്ഷകര്‍ക്കൊരു അത്ഭുതക്കാഴ്ചയാണ്.
ഇപ്പോഴിതാ സിനിമയിലെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ചിത്രത്തിലെ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ച സ്ഫടികം ജോര്‍ജ്. ബിഹൈന്‍വുഡ്‌സിന് വേണ്ടി മണിയന്‍ പിള്ള രാജുവുമായി നടത്തിയ അഭിമുഖത്തിലാണ് ജോര്‍ജ് ഓര്‍മകള്‍ പങ്കുവച്ചത്. സ്ഫടികത്തിന്റെ ഓഡീഷന് പോയപ്പോള്‍ ഭദ്രന്‍ ആരാണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്ന് സ്ഫടികം ജോര്‍ജ് പറയുന്നു. അന്ന് അദ്ദേഹം കഥ പറഞ്ഞപ്പോള്‍ ഇനി തനിക്ക് ഇതുപോലൊരു കഥാപാത്രത്തെ ലഭിക്കില്ലെന്ന് പറഞ്ഞിരുന്നുവെന്നും സ്ഫടികം ജോര്‍ജ് ഓര്‍ത്തെടുത്തു.
സ്ഫടികം ചെയ്യുന്ന സമയത്ത് ഒന്നര വര്‍ഷത്തോളം മറ്റ് സിനിമകളില്‍ അഭിനയിച്ചിരുന്നില്ല. ചിത്രത്തിന്റെ തെലുങ്കിലും താന്‍ അഭിനയിച്ചിരുന്നു. അവിടെ ക്വാറിയൊക്കെ എസി ഒക്കെ ഫിറ്റ് ചെയ്ത് സെറ്റിട്ടിരിക്കുകയായിരുന്നു. മോഹന്‍ലാലിലെപ്പോലെ യഥാര്‍ഥ ക്വാറിയില്‍പോയി വെയിലൊക്കെ ഏറ്റ് കഥാപാത്രത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യാനൊന്നും നാഗാര്‍ജുനയ്‌ക്കൊ തെലുങ്കിലെ മറ്റ് സിനിമാ പ്രവര്‍ത്തകര്‍ക്കോ താത്പര്യമില്ല. അതുകൊണ്ട് തന്നെ ആ സിനിമ അവിടെ പരാജയമായിരുന്നുവെന്നും അദ്ദേഗം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…